ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/പാഠം-3കോവിഡ്
പാഠം -3 കോവിഡ്
മനുഷ്യരേക്കാൾ മുമ്പേ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ജീവികളാണ് അണുജീവികൾ. മറ്റെല്ലാ ജീവികൾക്കും എന്നതുപോലെ ഇവയ്ക്കും ജൈവശൃംഖലയിൽ സ്ഥാനമുണ്ട്. ജൈവശൃംഖലയിൽ ഇവർ വിഘാടകരുടെ ഗണത്തിലാണ് പെടുന്നത്. സസ്യങ്ങളുടെയും ജന്തുക്കളുടെയും മൃതകോശങ്ങളെ ജീർണ്ണിപ്പിച്ചു അജൈവ ഘടകങ്ങളാക്കി മാറ്റി പ്രകൃതിയിലേക്കു തിരികെ എത്തിക്കുകയാണ് അവയുടെ ധർമ്മം. ജീവനുള്ള ശരീരത്തിലും അവ പ്രവർത്തിക്കുന്നുണ്ടു്. ആഹാരത്തിന്റെ ദഹനപ്രക്രീയകളിലും, ജീവശരീരത്തിലുള്ള മാലിന്യങ്ങളിലും ഇവയുടെ പ്രവർത്തനമുണ്ടാകും. ജീവശരീരത്തിലെ മാലിന്യങ്ങളിൽ പ്രവർത്തിക്കുന്ന അണുക്കളാണ് രോഗാണുക്കൾ. ഇവ ജീവനു നേരെ ഉയർത്തുന്ന വെല്ലുവിളിയാണ് രോഗം . അണുസാന്നിധ്യമുള്ള മലിനജലം, മലിനവായു, മലിനഭക്ഷണം എന്നിവ ശരീരത്തിൽ കടക്കാതെ സൂക്ഷിക്കുകയാണ് രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി. ജീവിക്കുന്ന വീടും പരിസരവും, നമ്മുടെ ശരീരവും നിരന്തരം വൃത്തിയായി സൂക്ഷിക്കുന്നതു വഴി രോഗാണുക്കളുടെ ഉറവിടം ഇല്ലാതാക്കാൻ കഴിയും. ചെറിയ തോതിൽ കടന്നു കൂടുന്ന അണുക്കളെ നശിപ്പിക്കാനുള്ള സ്വാഭാവിക ശക്തി നമ്മുടെ ശരീരത്തിനുണ്ട്. പോഷകഗുണമുള്ള ആഹാരം, ആവശ്യത്തിനു വ്യായാമം, വിശ്രമം, വിനോദം എന്നിവ വഴി പെട്ടെന്നുള്ള രോഗ പകർച്ച തടയാൻ കഴിവുള്ള ആരോഗ്യമുള്ള ഒരു ശരീരം സൃഷ്ടിക്കാൻ കഴിയും. രോഗാണുക്കളെ വൈറസുകൾ, ബാക്ടീരിയകൾ, അമീബ, ഫംഗസ് എന്നിങ്ങനെ പലതായി തിരിക്കാം. വൈറസുകളാണു ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നത്. വായുവിലൂടെയും, സ്പർശനം വഴിയും ഇവ വ്യാപിക്കുന്നു. രോഗിയുമായും, രോഗി ഉപയോഗിച്ച വസ്തുക്കളുമായും ഉള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെ ഇതിനെ തടയാൻ കഴിയും. പനി, ജലദോഷം,ചുമ, എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. രോഗിയെ മാറ്റിപ്പാർപ്പിക്കുകയും, ആവശ്യത്തിനു വെള്ളം കുടിക്കുകയും, വിശ്രമക്കുകയും ചെയ്യേണ്ടതു രോഗമുക്തിക്ക് ആവശ്യമാണ്. അമീബയും ബാക്ടീരിയയും ബാധിക്കുന്നതു ഭക്ഷണം, ജലം എന്നിവയിലൂടെയാണ്. തിളപ്പിച്ചാറ്റിയ ജലം ഉപയോഗിക്കുകയും, ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു വഴി ഇവയെ തടയാം. ഈച്ച, കൊതുക്, ചെള്ള്,എലി എന്നിവ രോഗാണു വാഹകജീവികളാണ്. പരിസര മാലിന്യങ്ങളിൽ ഇവ വളരും .പരിസര ശുചീകരണം വഴി ഇവയെ തുരുത്താം മനുഷ്യ ശരീരവും, മനുഷ്യന്റെ ജീവിത പരിസരവും ഏറ്റവും മലിനമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതു .കോവിഡ് -19 ന്റെ ഭീതി നിറഞ്ഞ ഇന്നത്തെ സാഹചര്യം ഈ മലിനീകരണത്തിന്റെ താക്കീതാണ്. ഡെങ്കി, നിപ്പ,കോവിഡ് . പാഠം പഠിച്ചില്ലെങ്കിൽ കൂടുതൽ വലിയ വിപത്തുകൾ മനുഷ്യരാശിയെ കാത്തിരിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |