ഗ്രന്ഥശാല

ലൈബ്രറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ ഒരു ലൈബ്രറി പ്രവർ‌ത്തിച്ചു വരുന്നു. നമ്മുടെ ലൈബ്രറിയിൽ ഒരുലക്ഷത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായും ലൈബ്രറി ശാക്തീകരണത്തിനു വേണ്ടിയും കുട്ടികളുടെ പിറന്നാൾ ദിനം ലൈബ്രറി പുസ്തകങ്ങൾ സ്കൂളിലേക്ക് സംഭാവന ചെയ്യുന്നു. പലതരത്തിലുള്ള വീക്കിലികളും മന്തിലീ മാഗസിനുകളും ന്യൂസ് പേപ്പറുകളും സ്കൂളിൽ വരുത്തിക്കുന്നുണ്ട്. . കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയും ലൈബ്രറി കൈകാര്യം ചെയ്യുന്നതിനായി ഒരു അധ്യാപികയെ തന്നെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും മലയാളം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് എല്ലാ വർഷവും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. ഓരോ ക്ലാസിലും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട റഫറൻസിന് ആവശ്യമായ വായനാമൂലകളും തയ്യാറാക്കിയിരിക്കുന്നു.കുട്ടികളുടെ മാനസിക വളർച്ചയെ പരിപോഷിപ്പിക്കുകയും സമൂഹത്തിൽ നല്ല വ്യക്തിയായി ജീവിക്കുവാനും വേണ്ട എല്ലാ ജീവിതമൂല്യങ്ങളും പുസ്തകവായനയിലൂടെ കുട്ടികൾ ആർജിച്ചെടുക്കുന്നു.ഓരോ ക്ലാസിനും ഒരു ലൈബ്രറി ക്ലാസ് ലൈബ്രറി പ്രവർത്തിച്ചുവരുന്നു .