എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം





ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ ശുചിത്വം രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് എന്നാണ് പറയുന്നത്. പല രോഗങ്ങളും വരാതിരിക്കാനുള്ള ഏറ്റവും ശരിയായ വഴിയാണ് ശുചത്വം പാലിക്കുക എന്നുള്ളത്. ഇന്ന് ആഗോള ഭീഷണി ആയിരിക്കുന്ന കോവിഡ് 19 ഉൾപ്പെടെയുള്ള ഒട്ടു മിക്ക സാംക്രമിക രോഗങ്ങളേയയും ശരിയായ ശുചിത്വം പാലിക്കുന്നതിലൂടെ തടഞ്ഞു നിർത്തുവാൻ സാധിക്കും. .
കൊതുക്, ഈച്ച, എലി, മലിനജലം, മലിനഭക്ഷണം, തുടങ്ങിയവയിലൂടെയീണല്ലോ പല രോഗങ്ങളും പടർന്ന്പിടിക്കുന്നത്. ഇവ പെരുകുന്ന സാഹചര്യം ഇല്ലാതാക്കിയാൽ അത്തരം രോഗങ്ങൾ പരക്കുന്നത് തടയാൻ സാധിക്കുമല്ലോ.

ശുചിത്വത്തെ നമുക്ക് പ്രധാനമായും രണ്ടായി തരംരിരിക്കാം.
1വ്യക്തി ശുചിത്വം,
 2പരിസരശുചിത്വം.

വ്യക്തി ശുചിത്വം പാലിക്കുന്നതിൽ നമ്മൾ വളരെ ശ്രദ്ധാലുക്കളാണെങ്കിലും പരിസര ശുചിത്വത്തിൽ ഈ ജാഗ്രത ഉണ്ടോ എന്നത് സംശയമാണ്. നമ്മുടെ വീടും പരിസരവും മാലിന്യ രഹിതമായി സൂക്ഷക്കുന്നതിൽ ശ്രദ്ധ കാട്ടുന്നുണ്ട് അഥവാ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷക്കുന്നുണ്ടാകാം. എന്നാൽ അവിടെയുള്ള മാലിന്യങ്ങൾ മറ്റു പലയിടങ്ങളിലും ബോധപൂർവമോ അല്ലാതെയോ വലിച്ചെറിയുമ്പോൾ അത് നമ്മുടെ മുഖത്തേക്ക് തന്നെയാണ് വലിച്ചെറിയുന്നത് എന്ന തിരിച്ചറിവ് നമുക്ക് ഇല്ലാതെ പോകുന്നു.. എന്റെ പൂന്തോട്ടം എന്റേത് എന്ന് പഴയ രാക്ഷസക്കഥയിൽ വായിച്ചിട്ടുള്ള ഇത്തരം മനസ്സാണ് പരിസര ശുചിത്വം ഇല്ലാതാകാനുള്ള പ്രധാന കാരണം. താൻ സൃഷ്ടക്കുന്ന മലിനീകരണം മറ്റുള്ളവരെ മാത്രമല്ല തന്നേയും ബാധിക്കും എന്ന തിരിച്ചറിവുണ്ടാകണം തനിക്കു നാശം താനാലെ എന്നുള്ള പഴമൊഴി ഓർക്കുന്നത് നന്ന്.

വായുവും, ജലവും മണ്ണുമെല്ലാം നാം മലിനനാക്കിക്കൊണ്ടിരിക്കുന്നു. പ്രകൃതി നമുക്കു തന്നതെല്ലാം നാം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇനി വരുന്നൊരു തലമുറയ്ക്കും ഈ ഭൂമി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടെ നാം ജിവിക്കണം

  രോഗകാരികളേയും, വാഹകരേയും ക്ഷണിച്ചു വരുത്തുന്നവരായി നമുക്ക് മാറാതിരിക്കാം. നമ്മുടെ വീടായ ഭൂമിയെ സ്വച്ഛവും, നിർമ്മലവും, സുന്ദരവുമായി നമുക്ക് സൂക്ഷിക്കാം.
                                                                                                               

അലൻ കെ ബിജുമോൻ
6 ബി എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കുൾ കവിയൂർ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം