പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/നാം ആണ് സൂപ്പർ ഹീറോ
നമ്മളാണ് സൂപ്പർഹീറോ
കൊറോണ എന്ന മഹാമാരി ലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു കൊറോണ എന്ന ഈ മഹാമാരിക്ക് ശേഷം ലോകം തന്നെ മാറി . മനുഷ്യാ നാം എല്ലാവരുടേയും അഹങ്കാരവും തങ്ങളേക്കാൾ വലിയവരായി മറ്റാരും ഇല്ലാ എന്ന ചിന്ത മാറിയിരിക്കുന്നു കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണവത്ത് ഒരു കൊച്ചുവീട്ടിൽ മൈക്കിൾ എന്ന ഒരാൾ കൊറോണയ്ക്ക് മുൻപുള്ള തന്റെ ജീവിതം അയവിറക്കുകയാണ്. ഞാൻ പണ്ട് ഒരു മഹാകുടിയനും തെമ്മാടിയും ആയിരുന്നു ലോക് ഡൗണിന് ശേഷം എന്റെ ജീവിതം മാറിയിരിക്കുന്നു ഞാനിപ്പോൾ മദ്യാസക്തിയിൽ നിന്ന് മുക്തനായിരിക്കുന്നു. പണ്ട് ഞാൻ മദ്യം കുടിച്ച് ഭാര്യയേയും മക്കളേയും തല്ലുമായിരുന്നു ഇപ്പോൾ അങ്ങനെ ഒരു കുഴപ്പവും ഇല്ല പഴയകാലം ഓർത്തിരിക്കെ മൈക്കിളിന്റെ ചങ്ങാതി ചാക്കൊ അവിടെ എത്തി എന്താ ഡോ മൈക്കിളേ താനിങ്ങനെ ആലോചിക്കുന്നത് ചാക്കോ ചോദിച്ചു. ഞാൻ കൊറോണയ്ക്ക് മുൻപുള്ള കാര്യം ഓർത്തിരിക്കുകയായിരുന്നു അന്ന് നമ്മൾ കുടിയൻ മാരായി ചെയ്ത കാര്യങ്ങൾ ഓർത്തിരിക്കുകയായിരുന്നു. മൈക്കിൾ പറഞ്ഞു. കൊറോണ വന്നത് കൊണ്ട് ദോഷം മാത്രമല്ല നല്ല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ അഹങ്കാരമെല്ലാം മാറി.നമ്മളെപ്പോലെ പലരുടെയും മദ്യത്തോടുള്ള ലഹരിഒക്കെ മാറി പക്ഷേ എത്ര പേരാണ് ലോകത്ത് കൊറോണ മൂലം ഈയാം പാറ്റകളെപ്പോലെ മരിച്ചുവീണത്" ചാക്കോ പറഞ്ഞു. അതെ പക്ഷേ അവസാനം കൊറോണയെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ കഴിഞ്ഞല്ലോ "മൈക്കിൾ പറഞ്ഞു. അപ്പോഴാണ് മൈക്കിളിന്റെ ഭാര്യ മറിയ അവിടെ വന്നത്.നമ്മൾ കാരണമാണ് കൊറോണയെ ഈ ലോകത്ത് നിന്ന് ഇല്ലാതാക്കാൻ കഴിഞ്ഞത്. നമ്മൾ സർക്കാറിന്റെ വാക്കു കേൾക്കാതെ പുറത്തിറങ്ങി നടന്നിരുന്നെങ്കിൽ മരണസഖ്യ ഇനിയും ഉയരുമായിരുന്നു ,കൊറോണയെ ഇല്ലാതാക്കാനും കഴിയില്ലായിരുന്നു" അതെ ആ പറഞ്ഞത് നേരാണ്. കൊറോണയെ തുരത്താൻ നാം എല്ലാരും വീട്ടിലിരുന്നത് കൊണ്ടാണ് നമ്മളും സൂപ്പർ ഹീറോ ആയത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |