ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

മനുഷ്യൻ്റെ നിലനിൽപ്പിന് ഏറ്റവും പരമപ്രധാനം പരിസ്ഥിതിയുടെ സംരക്ഷണമാണ്.
മനുഷ്യനും പ്രകൃതിയും ഒന്നായാൽ മാത്രമേ മനുഷ്യന് ഇനിയൊരു നിലനിൽപ്പ് ഭൂമിയിൽ സാധ്യമാവൂ.
ആർത്തി പൂണ്ട മനുഷ്യർ വികസനം വികസനം എന്നുപറഞ്ഞ്
മണ്ണിനേയും മരങ്ങളേയും ജലസ്രോതസ്സുകളേയും നശിപ്പിച്ച് പ്രകൃതിയെ കീഴ്പ്പെടുത്തികൊണ്ടിരിക്കുകയാണ്.
വയലുകൾ നികത്തി ഫ്ലാറ്റുകൾ, വീടുകൾ എന്നിവ നിർമ്മിക്കുന്നു
ജലസ്രോതസ്സുകളിൽ നിന്ന് മണ്ണെടുത്ത് അവയെ മലിനമാക്കുന്നു
കണക്കനുസരിച്ച് ഒരു കപ്പ് വെള്ളത്തിനായി ലോകത്തിൽ 2000ദശലക്ഷം മനുഷ്യർ
മരിച്ചുവീഴുന്നു എന്നത് നമ്മെ ഞെട്ടിപ്പിക്കും
നാം എന്തിനാണ് നമ്മുടെ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്?
ഇനിയെങ്കിലും നാം പ്രകൃതിയോടിണങ്ങി ചേർന്ന ഒരു നല്ല ജീവിതം കെട്ടിപ്പടുകേണ്ടതില്ലേ?...
മരം ഒരു വരം എന്നല്ലേ...
ഒരു മരം വെട്ടിയാൽ ഒരു നാല് മരം വയ്ക്കണം.
പുഴയിൽ നിന്നും കുളത്തിൽ നിന്നും മണ്ണെടുത്ത് മലിനമാക്കാതിരിക്കുക.
മലിനമായവ ശുചിയാക്കി സംരക്ഷിക്കുക. പ്രകൃതിയെ മെച്ചപ്പെട്ട നിലയിൽ സംരക്ഷിച്ച്
ഭാവിതലമുറക്ക് കൈമാറുക എന്നത് മാത്രമാണ് മനുഷ്യർ ചെയ്യേണ്ടത്.
ഈ കോവിഡ് കാലം നമുക്ക് ചില പാഠങ്ങൾ കൂടി നൽകുന്നുണ്ട്.
മണ്ണിൽചവിട്ടിനിന്നുകൊണ്ടേ മനുഷ്യന് ഇനിയൊരു നിലനിൽപ്പ് സാധ്യമാകൂ എന്നതാണാണ്.
നമുക്ക് വേണ്ട ഭക്ഷ്യസാധനങ്ങളും പച്ചക്കറിയും സ്വയം ഉല്പാദിപ്പിക്കേണ്ട ആവശ്യകതയാണ് ഒന്ന്.
മണ്ണിനെ നശിപ്പിക്കാതെയുള്ള കൃഷിരീതിയാണ് നാം അവലംബിക്കേണ്ടത്.
നമ്മുടെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ
"ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്.
മനുഷ്യനുംമറ്റു ജീവചാലങ്ങൾക്കും മരത്തിനും ചെടികൾക്കും
ആരോഗ്യത്തോട് കൂടി വളരാൻ വേണ്ട അന്തരീക്ഷം നാം തന്നെ ഒരുക്കേണ്ടതുണ്ട്

       
         

ഭഗത് എസ്
7 C ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം