എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട


നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം നമ്മുടെ ആഹാരരീതിയും ശുചിത്വമില്ലായ്മയുമാണ്. കൃത്രിമമായുണ്ടാക്കുന്ന ആഹാരപദാർത്ഥങൾ ശരീരത്തിന് ഏറെ ദോഷം ചെയ്യും. ടിന്നിലടച്ചും പാക്കറ്റിലാക്കിയും ലഭിക്കുന്ന സാധനങ്ങളിൽ അവ ദീർഘകാലം കേടുകൂടാതിരിക്കാനുള്ള രാസപദാർത്ഥങൾ ചേർക്കുന്നുണ്ട്. അതിനാൽ കൃത്രിമാഹാരം കഴിവതും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ കഴിക്കാൻ ശീലിക്കണം. ശരീര മന ജി പ്രവർത്തിക്കാതിരുന്നാൽ അധികമുള്ള ഊർജം കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞുകൂടും.ഇത് പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകുന്നു. കൃത്രിമാഹാരപദാർത്ഥങ്ങൾ ഒഴിവാക്കുകയും മറ്റുള്ളവരെ ഒഴിവാക്കാൻ പ്രേരിപ്പിക്കുകയും വേണം. മറ്റൊരു കാരണമാണ് ശുചിത്വമില്ലായ്മ. നമ്മുടെ വീടുകളിൽ മലിനജലം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതിൽ കൊതുക് വന്ന് മുട്ടയിടുന്നു. മലേറിയ, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ എന്നീ മാരകരോഗങ്ങൾ പടർത്തുന്നത് ഈ ജീവിയാണ്. കൊതുകിനെ പോലെ കുറേ രോഗങ്ങൾ പരത്തുന്ന മറ്റൊരു ജീവിയാണ് എലി. ഇവൻ തുറന്ന് വച്ച ആഹാരത്തിൽ വിസർജിച്ചാൽ അത് പല രോഗങൾക്കും കാരണമാണ്. വ്യക്തി ശുചിത്വം കൊണ്ടും ജാഗ്രത കൊണ്ടും ഏതൊരു രോഗത്തെയും പ്രതിരോധിയ്ക്കാം.



ഷിഫ്ന ഷെറിൻ കെ
9i എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം