എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഇന്ത്യ 2020ലുടെ.. ..
ഇന്ത്യ 2020ലുടെ.. ..
ലോകം ഇന്നേവരെ അഭിമുഖികരികരിക്കാത്ത തികച്ചും അപരിചിതമായ സംഭവവികസമായ കോവിഡ് 19ന് സാക്ഷിയാകേണ്ടിവന്ന 2020 ലൂടെയാണ് നാം ഇപ്പോൾ കടന്നുപോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ കെൽപ്പുള്ള വൈറസിന്റെ ഭീഷണിയിലാണ് ലോകം ഇന്ന്.2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ വുഹാൻ നിന്ന് യാത്ര തുടങ്ങിയ വികസിതരാജ്യങ്ങളെപോലും അതിശക്തമായി പ്രേഹാരമേല്പിച്ചുകൊണ്ട് ഈ കൊറോണ ലോകത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. വാർഷികപരീക്ഷ ഇല്ലാത്ത മൂല്യനിർണായതിരക്കുകളില്ലാത്ത ഒരു വർഷം.3ലക്ഷത്തിലധികം ആളുകളുടെ ജീവൻ സംഹരിച്ചു കൊണ്ട് യുദ്ധസമാനമായ അന്തരീക്ഷത്തിൽ നാം ഇന്ന് എത്തി ചേർന്നിരിക്കുന്നുഇന്ത്യയിൽ കോവിഡ് ഏറ്റവുമധികം ബാധിച്ച നഗരമാണ് മുംബൈ. അവിടെ 8 ആശുപത്രികളിലായി 119 ആരോഗ്യ പ്രവർത്തകരെയാണ് ഇതുവരെയും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ലോകത്തെവിടെയും ആരോഗ്യപ്രവർത്തകർ രോഗബാധിതർ ആയിട്ടുണ്ട്. പക്ഷേ ഇത്രയും വലിയതോതിൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരായതെല്ലാം സമൂഹവ്യാപനം നടന്ന രാജ്യങ്ങളിൽ മാത്രമാണ്. അതുപോലെ മധ്യപ്രദേശിലും തമിഴ്നാട്ടിലും ആരോഗ്യപ്രവർത്തകർ വളരെയധികം ബാധിക്കപ്പെട്ടിട്ടുണ്ട്. നമ്മൾ ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ട ഒരു വണ്ടിയുടെ ചക്രങ്ങൾ ആണ് ആരോഗ്യപ്രവർത്തകർ എന്ന ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്..പൂർണ അടച്ചുപൂട്ടലിൽ നിശ്‌ചലമായികിടക്കുന്ന കേരളം,ഓരോ കേരളീയർ ക്കും ഇത് ഒരു പുതിയ അനുഭവമാണ്. വരും കാലങ്ങളിലുമാരും മറക്കാനാകാത്ത ഒന്നായി ഈ വൈറസ് മാറിയിരിക്കുന്നു.ലോകത്തെ ഒന്നടങ്കം വിരങ്ങളിപ്പിച്ച ഈ വൈറസിനെ വേണ്ട മുന്കരുത്തലുകളോടെ നമുക്കു ഒറ്റകെട്ടായി അതിജീവിക്കാം. പുതിയ ഒരു ലോകത്തിനായി നമുക്കു ഒന്നിച്ചു പ്രായത്നിക്കാം. ലോകത്തിന്റെ ഓരോ കോണിലുമിരുന്ന് ഉറകമുളച്ച പ്രവർത്തിക്കുന്ന ഓരോ ആരോഗ്യപ്രവർത്തകരെയും ഓർത്തു നമുക്ക് അഭിമാനിക്കാം. രോഗവ്യാപനത്തെ ഈ ഒരു തോതിൽ പിടിച്ചു കെട്ടിയത് ഒരു വലിയ നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സർക്കാരിനും പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും കയ്യടിക്കുന്നതിനൊപ്പം ഓരോ മലയാളിക്കും അഭിമാനത്തോടെ ആ കണ്ണാടിക്കു മുന്നിൽ ചെന്ന് സ്വന്തം പ്രതിബിംബം നോക്കി പറയാം, 'വെൽ ഡൺ' എന്ന്. വ്യക്തമായ, ശാസ്ത്രീയമായ പദ്ധതികളും സുശക്തമായ ആരോഗ്യശൃംഖലയും പൊതുജനങ്ങളുടെ സഹകരണവും തന്നെയാണ് ഈ നേട്ടത്തിന് പിന്നിൽ. 2020 ഒരു അതിജീവന വർഷമകട്ടെ എന്ന പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം