ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി


കൊറോണയെ തുരത്തീടാം
ഒരുമയോടെ നിന്നീടാം
ലോകഭീതി അകറ്റീടാം
ഭയപ്പെടാതെ നീങ്ങീടാം

വീട്ടിൽ തന്നെ നിന്നീടാം
പ്രകൃതിയോടിണങ്ങീടാം
കൃഷികളൊക്കെ നോക്കീടാം
 യാത്രകളൊക്കെ നിർത്തീടാം

മുഖപടം അണിഞ്ഞീടാം
കൈകൾ രണ്ടും കഴുകീടാം
സോപ്പ് കൊണ്ട് കഴുകീടാം
അണുവിമുക്തമാക്കീടാം

മുന്നിൽ നിന്നു പൊരുതീടാം
മാനവരെ കാത്തീടാം
 ഐക്യത്തോടെ നിന്നീടാം
വിപത്തിനെ ചെറുത്തീടാം

ഒരുമയോടെ കരുതലോടെ
തകർത്തീടാം തുരത്തീടാം‌
നാട്ടിൽ നിന്നകറ്റീടാം
കൊറോണയെന്ന മഹാമാരിയെ........

                                    
 

ഐശ്വര്യ പ്രസാദ്
7 A ശാലേം യു പി എസ് കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത