ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

രോഗപ്രതിരോധം


അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു.... കോളിംഗ് ബെല്ലിന്റ നിർത്താതെയുള്ള സ്വരം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. സമയം 8:30 കഴിഞ്ഞു. ഞാൻ ചാടി എഴുന്നേറ്റു വാതിലിൻ നേരെ കുതിച്ചു. വാതിൽ തുറന്നതും മുന്നിലതാ...... അടുത്തുള്ള വീട്ടിലെ മുത്തശ്ശി നിൽക്കുന്നു. 'നിങ്ങളെന്താ രാവിലെ'എന്ന് അറിയാതെ ചോദിച്ചു പോയി....... 'രാവിലെയോ'........ മുത്തശ്ശിക്ക് അത്ഭുതം..... 'എന്താ കുട്ട്യേ പീട്യ ഒന്നും തുറന്നിട്ടില്ല ല്ലോ '...... 'ഓ അതോ ഇപ്പൊ ലോക്ക് ഡൗൺ അല്ലെ '...... അത് എന്താ സാധനം, എന്റെ കുട്ടികൾ ഇപ്പൊ വരുന്നില്ലല്ലോ....... എന്ത് പറ്റി, ഒറ്റ ഓട്ടോറിക്ഷയയും കാണുന്നില്ലല്ലോ.'...... 'ആ അതാ പറഞ്ഞത് ഇപ്പോൾ വണ്ടിയൊന്നും ഓടുന്നില്ല... എന്ന് '.... 'അത് എന്താ എന്നാ ഞാൻ അന്നോട് ചോയിച്ചേ കുട്ടിയെ... മുത്തശ്ശി.... ഇപ്പൊ കൊറോണ എന്ന് പറയുന്ന ഒരു വൈറസ് ഉണ്ട്.... കൈകൾ എപ്പോഴും കഴുകണം,ഒരു മീറ്റർ അകന്ന് നിൽക്കണം, വീടുകളിൽ തന്നെ ഇരിക്കണം പുറത്തു ഇറങ്ങി നടക്കാൻ പാടില്ല '..... 'ഇജ്ജ് ഒന്ന് പോയ കുട്ട്യേ...അങ്ങനെ ഉള്ള വൈറസ് ഒന്നും ഉണ്ടാവില്ല്യ... ന്ന്..... അനക് ചക്ക പറിച് തിന്നൂടെ.... അത് പറയാനാ ഞാൻ വന്നത്... '.... 'ആാാ ഞാൻ വരാം എനിക്ക് ചക്ക വേണം'... ഞാൻ ആ മുത്തശ്ശിയുടെ കൂടെ നടന്നു. മുത്തശ്ശിയുടെ വീട്ടിൽ എത്തിയതും ഞാൻ വരാന്തയിലോട്ട് കേറാൻ പോയതും മുത്തശ്ശി എന്നെ വിളിച്ചു. 'ഇങ്ങോട്ട് ബാ പെണ്ണെ.... പുറത്തു നിന്ന് വരുന്നവരെ കയ്യും കാലു കഴുകാതെ ഞാൻ വീട്ടിൽ കയറ്റില്ല എന്നറിയാലോ..? പിന്നെ എന്താ ഓടി കേറുന്നത്. എനിക്ക് ഈ വയ്യസ്സാക്കാലത്തും രോഗങ്ങൾ ഒന്നും ഇല്ലാണ്ടിരിക്കുന്നത് എങ്ങനെ എന്ന് അറിയോ കുട്ട്യേ..... ഞാൻ രാവിലെ എഴുന്നേറ്റു കുളിക്കും, രണ്ട് നേരം പല്ല് തെക്കും, ഇടക്കിടക്ക് കയ്യും കാലും കഴുകും,,,, വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണം മാത്രെ കഴിക്കുള്ളു മോളെ..... അതുകൊണ്ട് തന്നെ എനിക്ക് ആശുപത്രിയിൽ പോവേണ്ടി വന്നിട്ടില്ല .... ഇത് കൊണ്ട് തന്നെ എനിക്ക് രോഗങ്ങൾ വരാറും ഇല്ല......... 'ആരോഗ്യ കാര്യത്തിലുള്ള മുത്തശ്ശിയുടെ ശ്രെദ്ധ കേട്ട് ഞാൻ അമ്പരുന്നു നിന്ന് പോയി.............


ആയിഷ ജന്ന ജാസ്‍മിൻ
IX F ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ