അകലം പാലിക്കാം തത്കാലം
പിന്നീട് നല്ലൊരു നാളെക്കായി
പകർണീടുന്നൊരു രോഗമാണ്
പക്ഷെ ഭീതി വേണ്ട ജാഗ്രത മതി
നമുക്ക് ഒരുമയോടെ ഇതിനെതിരെ
പൊരുതിടാം,വേണ്ടത് ഭയമില്ല
ശുചിത്വമാണ് ആയുധം
കൈകൾ കഴുകാം നന്നായി
അകറ്റി നിർത്തണം കൊറോണയെ
പുറത്തിറങ്ങി കളിക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നമുക്ക് തുരത്തീടാം
കരുത്തരാവാം ഒന്നായി
അകറ്റി നിർത്താം എന്നെന്നും