പുലൂപ്പി
ഒരു പുഴയുടെ വരദാനമാണ് പുലൂപ്പി ദേശം.മുണ്ടേരിപ്പുഴ മാതോടം , പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായി വളപട്ടണം പുഴയുമായി ചേരുന്നു. ഒരു കാലത്തു വിദേശ രാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന പ്രസിദ്ധ വാണിജ്യനഗരമായിരുന്നു വളപട്ടണം . വളപട്ടണത്തുനിന്നും അഴീക്കോട് ചേർന്ന് ഒഴുകുന്ന പുഴ അഴീക്കലിൽ വച്ച് അറബിക്കടലുമായി ചേരുന്നു. പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു പല പ്രത്യേകതകളുമുണ്ട്.പല നദികളും പശ്ചിമ ഘട്ട മലനിരകളിൽനിന്നാണ് ഉത്ഭവിക്കുന്നത് .എന്നാൽ മുണ്ടേരിപ്പുഴ ഇടനാട്ടിലെ കുറ്റ്യാട്ടൂർ , പഴശ്ശി,മയ്യിൽ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന തോടും വേശാല,കാഞ്ഞിരോട് പ്രദേശങ്ങളിൽ നിന്ന് വന്നെത്തുന്ന മറ്റൊരു തോടും ചേർന്ന ഒരു കൊച്ചു പുഴയാണ്. മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു. പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ അടുത്ത കാലത്തായി ദേശാടനപക്ഷികളെ കണ്ടുവരുന്നു. എന്ന് പരിസരമലിനീകരണം വഴി പുഴ വികൃതമായിക്കൊണ്ടിരിക്കുന്നു.