എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നത്

 
രാവിലതെ ചായ കഴിഞ്ഞു
ടിവി കണ്ട് കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ട് പേരും ഒന്നു മയങ്ങുമെന്നും
പറമ്പിൽ തൊട്ടാർവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരാറുണ്ടെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശപ്പുറത്ത് വിരിയിടും എന്നും
ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നു.....

സഫ്രീന മോൾ
9 D എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത