മരതക പട്ടുചുറ്റി മണ്ണിൻ മകുടമായി വിളങ്ങും
മനോഹാരിയല്ലോ മമ പ്രകൃതി
മേഘമുകൾതൊടുംമാമലകളും
അലഞൊറിയിളകുംപോ ൽ അരുവികളും
നിൻസൗന്ദര്യത്തിനാധാരമല്ലോ
മഞ്ഞിൽ വിരിയും പൂവാടികളിൽ
കളകളാരവം മുഴക്കുന്ന പൂങ്കിളികളും
തേൻ നുകരാൻ എത്തുന്ന തുമ്പികളും
സുഖംപകരുംകാഴ്ചയാണല്ലോ
നീലവർണത്തിൽമനോഹരിയാം അംബരത്തിൻ കീഴിൽ
പച്ചപ്പട്ടുടുത്തു നിൽക്കും ഹരിത ഭംഗിയെ
നിൻ സൗന്ദര്യത്തിനിന്നു മങ്ങൽ വന്നുവോ ശീതളമാമരുവികളും മലമേടുകളും ഈറൻ തടങ്ങളും
ഇന്നു നിന്നിൽകാണാത്തതെന്തേ
തൻസ്വാർഥതാല്പര്യത്തിനാ യ് നിൻ ഹരിതഭംഗി കാർന്നുതിന്നും ആ മനുജനിടയിൽ നീ എത്ര നാൾ
എങ്കിലും മമ പ്രകൃതി നിൻ സൗന്ദര്യം തിരികെ വരാൻ ഞാൻ ആശിച്ചുപോകുന്നു