സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/ആർട്‌സ് ക്ലബ്ബ്-17

                                                                              ആർട്സ് ക്ലബ്ബ്

ഇരട്ടയാർ സെന്റ് തോമസ് സ്ക‌ൂളിലെ കുട്ടികളുടെ കലാഭിരുചികളെ കണ്ടെത്തുവാനും അവർക്ക് പ്രോൽസാഹനവും പരിശീലനവും നൽകുന്നതിനുമായി പ്രവർത്തിക്കുന്ന ആട്സ് ക്ലബിന്റെ കൺവിനർ ശ്രീമതി ഗ്രേസിക്കുട്ടി ജോസഫാണ്. ജ‌ൂൺ മാസം 23 -ാം തീയതി കേരളത്തിന്റെ ആരാധ്യ കലാകാരൻ ശ്രീ ജോർജ് കുമ്പുക്കൽ 2017-18 അധ്യയന വർഷത്തിലെ ആട്സ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

പരിശീലനവുമായി മുന്നേറുന്ന ആർട്സ് ക്ലബ് ജ‌ൂലൈ 28- ന് സ്ക‌ൂൾതല മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സമ്മാനർഹരായ കുട്ടികൾക്ക് സബ്‌ജില്ലാതല മത്‌സരങ്ങളിൽ പങ്കെടുക്കാനുളള പരിശീലനം സ്‌കൂളിൽ നൽകി വരുന്നു.

ഓഗസ്ററ് മാസത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്‌സരം നടത്തി.

സെപ്റ്റംബർ മാസത്തിൽ ഉറുദു സംഘഗാനം ,ഗിറ്റാർ,ഗസൽ തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി തുടങ്ങി.