ഉപയോക്താവ്:പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/കൈകോർക്കാം കരുതലോടെ,മുന്നേറാം സൗഹൃദത്തോടെ, ജീവിക്

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം കരുതലോടെ,മുന്നേറാം സൗഹൃദത്തോടെ, ജീവിക്കാം


പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടിക്കൊണ്ടിരുന്ന മനുഷ്യർ തങ്ങളുടെ ജീവിതത്തിന് അൽപ്പമൊരു ഇടവേള കൊടുത്ത് മനുഷ്യത്വത്തോടെ മനുഷ്യനായി ജീവിക്കുന്ന കാലമാണിത്. കൊറോണ വൈറസ് ഈ ഭൂമുഖത്തെ വിഴുങ്ങി ക്കൊണ്ടിരിക്കുന്ന വളരെ ദയനീയമായ മാസങ്ങളും ദിനങ്ങളും. ഒരുപക്ഷേ ബഹിരാകാശത്ത് വരെ കാലുകുത്തിയിട്ടുളള മാനവകുലത്തിന് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു രഹസ്യലോകം തന്നെയായിരിക്കണം വൈറസ് എന്ന ഇത്തിരി കുഞ്ഞന്മാരുടേത്. പരസ്പര പകയുടെയും വിദ്വേഷത്തിന്റെയും പ്രതീകമായി പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുള്ള വരെയും വെറുതെ വിടാതെ നശിപ്പിക്കുന്ന മാനവകുലത്തിന് വിചിത്രമായ ഒരു അധ്യായം തന്നെയാണ് ഈ കൊറോണക്കാലം. മനുഷ്യർ വളരെയധികം കാലം ഈ ഭൂമുഖത്ത് ജീവിക്കണമെങ്കിൽ മനുഷ്യനായി തന്നെ ജീവിക്കണം. കാരണം പക്ഷികളും മൃഗങ്ങളും സർവ്വ ചരാചരങ്ങളും ചേർന്ന വലക്കണ്ണിയാണ് ഭൂമി. അതിലെ ജീവജാലങ്ങളെ നശിപ്പിച്ചും പരിസ്ഥിതിയെ നശിപ്പിച്ചും മനുഷ്യനു മാത്രമായി ഒരിക്കലും മുന്നേറ്റമില്ല, വലയുടെ ഒരു ഇഴ മുറിഞ്ഞാൽ അത് സർവ്വ ചരാചരങ്ങളെയും ബാധിക്കും. അതിനാൽ പരിസ്ഥിതി സംരക്ഷണം ഈ സാഹചര്യത്തിൽ വളരെ ആവശ്യമാണ്. മനുഷ്യനിൽ വസിക്കുന്ന അഹങ്കാരത്ത നശിപ്പിക്കുന്നതിന് തുല്യമായി തന്നെ ഈ മഹാമാരി നിരവധി ആളുകളുടെ ജീവൻ എടുക്കുകയാണ്. ഉറ്റവരെ പോലും കാണാൻ സാധിക്കാതെ ഏകാന്തതയുടെ ഇരുട്ടഴികൾ. മരിച്ചാൽ പോലും ആർക്കും കാണാൻ കഴിയാത്ത അവസ്ഥ, സമൂഹത്തിൽ പോലും ഒറ്റപ്പെട്ട അവസ്ഥ, ഇതെല്ലാം ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ താങ്ങാവുന്നതിലും അധികമാണ്.കാരണം നാം എല്ലാവരും ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നു. അതിനാൽ സ്വന്തം കാര്യവും മറ്റുള്ളവരുടെ കാര്യവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും നാം കാരണം മറ്റൊരു ജീവൻ പൊലിഞ്ഞുകൂടാ. അതിനാൽ പരസ്പര സ്നേഹവും കരുതലും പരിചരണവും ആവശ്യമാണ്. നമ്മുടെ ജീവന് ശ്രദ്ധ കൊടുക്കുന്നതുപോലെ അന്യ ജീവനെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനാൽ വ്യക്തി ശുചിത്വത്തിനും സാമൂഹിക അകലത്തിനും ഈ കാലയളവിൽ നമ്മുടെ ജീവിതത്തിൽ പ്രധാന്യം നൽകണം. ഞാൻ നശിച്ചാൽ മറ്റവനും നശിക്കണം എന്ന മനോഭാവം നാം വെടിയണം. കാരണം മറ്റുള്ളവർ നമ്മുടെ സഹോദരങ്ങളാണ് കൂടെപ്പിറപ്പുകളാണ്. നേഴ്സുമാർ ഈ അവസ്ഥയിൽ നമുക്ക് മാലാഖ തുല്യരായി മാറുകയാണ്. സ്വന്തം കാര്യങ്ങളെയും ആവശ്യങ്ങളെയും മാറ്റി വച്ച് അവർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. പരസ്പരസഹകരണമില്ലാതെ മനുഷ്യന് ഭൂമിയിൽ നിലനിൽപ്പില്ല എന്നത് സത്യമാണ്. മനുഷ്യൻ മനുഷ്യനായി മാറി, മണ്ണിനെ അറിഞ്ഞ്, മനുഷ്യത്വത്തോടെ , പരസ്പര സ്നേഹത്തോടെ, ജീവിച്ചാൽ മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതിനുവേണ്ടി ഗവൺമെന്റിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായ ഹസ്തം നമുക്ക് നേരെ നീട്ടിയിരി ക്കുകയാണ് . മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സഹായ ഹസ്തം ഈ സാഹചര്യത്തിൽ നീട്ടേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല നമുക്ക് എല്ലാവരുടെയും സുരക്ഷക്കായി ഒത്തുചേരലിനായി , നല്ലതിനായി മുന്നേറാം കരുതലോടെ; ജീവിക്കാം മനുഷ്യനായ്.....

അഷ്ന എസ്സ് ആർ
10B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം