സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/നാടു കാണാനിറങ്ങിയ കാട്ടുപന്നി

Schoolwiki സംരംഭത്തിൽ നിന്ന്
നാടു കാണാനിറങ്ങിയ കാട്ടുപന്നി

ഒരിടത്ത് ഒരു കാട്ടിൽ നിറയെ പന്നികളും മൃഗങ്ങളും ഒത്തൊരുമയോടു കൂടി താമസിച്ചിരുന്നു. വളരെ സന്തോഷത്തോടു കൂടിയായിരുന്നു അവർ ആ കാട്ടിൽ ജീവിച്ചിരുന്നത്. അവർക്കിടയിലെ ഒരു കാട്ടുപന്നിക്ക് മാത്രം സന്തോഷത്തിനിടയിൽ ഒരാഗ്രഹം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എന്തെന്നോ? അവന് മനുഷ്യരുടെ കൂടെ നാട് ചുറ്റി നടക്കണമെന്ന് . ഈ ആഗ്രഹം കേട്ട് കാട്ടിലെ മൃഗങ്ങളെല്ലാം കാട്ടുപന്നിയെ നോക്കി പരിഹസിക്കുകയും ചിലർ ആ ആഗ്രഹത്തിൽ നിന്നും പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. കാട്ടുപന്നിയുടെ അച്ഛനുo അമ്മയും അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. "നാട്ടിലേക്ക് ഇറങ്ങിയാൽ നിന്നെ മനുഷ്യരെല്ലാവരും ചേർന്ന് കൊല്ലും." ഇതൊന്നും കാട്ടുപന്നിയുടെ ചെവിയിൽ കേറിയില്ല. മറ്റുള്ളവരുടെ പരിഹാസവും ഉപദേശവും നിരന്തരം കേൾക്കേണ്ടി വന്നപ്പോൾ തനിക്ക് നാട്ടിൽ പോവണമെന്നാഗ്രഹം ഒരു തരം വാശിയായി. അങ്ങനെ ആരും കാണാതെ ഒരു രാത്രിയിൽ കാട്ടിൽ നിന്നും നാട്ടിലേക്ക് ഒറ്റയ്ക്ക് കാട്ടുപന്നി പോയി. ചെന്ന് പെട്ടത് ഒരു ഗ്രാമത്തിലെ തൊടിയിലായിരുന്നു. അവിടെ കുറേ പട്ടികൾ പന്നിയെ കണ്ട് ഓളിയിടുന്നുണ്ടായിരുന്നു. ഈ ശബ്ദം കാട്ടുപന്നിക്ക് പേടി തോന്നാൻ ഇടയായി. നേരം പുലർന്നപ്പോൾ മനുഷ്യരെല്ലാവരും തന്നെ വകവരുത്താനുള്ള ശ്രമം തുടങ്ങിയിരിക്കുന്നതറിഞ്ഞ കാട്ടുപന്നി എങ്ങനെയെങ്കിലും കാട്ടിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടി. കാട്ടിലുള്ളവർ പറഞ്ഞത് ശരിയായിരുന്നു. കാട് തന്നെ നമുക്ക് പറ്റിയതെന്ന് പറഞ്ഞു കൊണ്ട് കാട്ടിലേക്കുള്ള വഴി തേടി കാട്ടുപന്നിയലഞ്ഞു. പുറകെയാണെങ്കിലോ ? തന്നെ വകവരുത്താൻ ആയുധങ്ങളുമായി മനുഷ്യരും . ഒടുവിൽ എങ്ങനെയോ കാട്ടിലെത്തിപ്പെട്ടു. തന്റെ അമ്മയോടും അച്ഛനോടും ക്ഷമ പറഞ്ഞ് തന്റെ തെറ്റ് തനിക്ക് ബോധ്യപ്പെട്ടു ഇനി ഒരിക്കലും ഈ തെറ്റ് ഞാൻ ആവർത്തിക്കില്ല എന്നും പറഞ്ഞു. കാട്ടുപന്നി അങ്ങനെ ദീർഘകാലം കാട്ടിൽ തന്നെ സുഖമായി ജീവിച്ചു.

   

നൈഷാന പി എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ