എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖമാർ

നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും കരകയറ്റാൻ ധാരാളം ആളുകൾ രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്നു. അവരിൽ നമുക്ക് പരിചയമുള്ളവരും പരിചയമില്ലാത്തവരുമുണ്ട്..അതിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് നേഴ്സ് മാരാണ്. ആശുപത്രിയിൽ രോഗികളുമായി ഇടപെഴകുന്ന ഇവർ അവരുടെ സ്വന്തം ജീവൻ പണയം വെച്ചാണ് ജോലികൾ ചെയ്യുന്നത്. രോഗികളെ പരിചരിക്കുകയും അവരുടെ ബന്ധുക്കളെ സമാധാനിപ്പിക്കുകയും ചെയ്യുന്നത് ഈ മാലാഖമാരാണ്. അവർ നൽകുന്ന ആത്മവിശ്വാസം ഒന്നു മാത്രം മതി രോഗം മാറാൻ. ഈ മാലാഖമാർ എത്ര സഹിക്കുന്നു. സ്വന്തം മക്കളേയും ഉറ്റവരേയും ഒന്നു നേരിൽ കാണാതെയാണ് മറ്റുള്ളവർക്കു വേണ്ടി ജീവിതം മാറ്റിവെയ്ക്കുന്നത്. ഈ സമയത്ത് സാധാരണ പോലെയല്ലല്ലോ ഇവരുടെ വസ്ത്രധാരണം. പി.പി.ഇ കിറ്റ് ശരീരത്തിൽ ധരിച്ചിരിക്കുന്ന ചിത്രമല്ലേ നമ്മൾ കാണുന്നത്. അതിനുള്ളിൽ എന്തു പൊള്ളലായിരിക്കും അനുഭവിക്കുന്നത്. കാണുമ്പോൾ സങ്കടം തോന്നുന്നു. ഇതെല്ലാം നമുക്കു വേണ്ടിയാണ് അവർ ഒരു മടിയും കൂടാതെ സഹിക്കുന്നത്. മാലാഖമാരും അവരുടെ വീട്ടിലുള്ളവരും ഒക്കെ ചേർന്നാണ് ഈ മഹാമാരിക്കെതിരെ യുദ്ധം ചെയ്യുന്നത്. നമ്മളും എന്നും അവർക്കൊപ്പം നിൽക്കണം. ജീവൻ പണയം വെച്ചു ജോലി ചെയ്യുമ്പോൾ മാനസിക വിഷമങ്ങൾ ഉണ്ടാകും. പക്ഷേ അതൊന്നും രോഗിയുടെ മുമ്പിൽ പ്രകടിപ്പിക്കാൻ വയ്യല്ലോ. എന്താണ് ഇവർക്ക് നമ്മൾ തിരിച്ചു നൽകേണ്ടത്. ഒരു മനുഷ്യജീവൻ നിലനിർത്താൻ വേണ്ടി ഓരോ ആരോഗ്യ പ്രവർത്തകരും നടത്തുന്ന അധ്വാനം നമ്മൾ കാണാതിരിക്കരുത്. ഒന്നിച്ചു നിന്ന് എല്ലാ പിന്തുണയും നൽകാം.

ഫാത്തിമദിയ സി.കെ.
3 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം