മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ഇനി അങ്ങോട്ടെങ്ങനെ?
ഇനി അങ്ങോട്ടെങ്ങനെ?
എഴുതപ്പെട്ട ചരിത്ര ലിപികളിൽ ഇതുവരെ ഇങ്ങനെയൊരു രോഗം ഉണ്ടായിട്ടില്ല. മനുഷ്യന്റെ എല്ലാ പ്രതീക്ഷകളും, ജീവിതവും തകർത്തു കൊണ്ട് കൊവിഡ്- 19 രംഗത്തിറങ്ങി.അരകോടിയിലേറെപ്പേരെ കടന്നുപിടിച്ചു. ഒരു ലക്ഷത്തിലേറെപ്പേരുടെ ജീവനെടുത്തു. ലോകാരോഗ്യ സംഘടന മഹാമാരിയായ് പ്രഖ്യാപിച്ചു. ലോകം മുഴുവൻ കോവിഡ്- 19 കാരണം കടുത്ത പ്രതിസന്ധിയും, ജീവഹാനിയും നേരിട്ടു കൊണ്ടിരിക്കുന്നു. എല്ലാ ലോകരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു. കാർഷിക വ്യാവസായിക ഉത്പാദന മേഖലകളിലെ പ്രതിസന്ധി കാരണം ലോക ജനസംഖ്യയിൽ വലിയൊരു ഭാഗവും പട്ടിണിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളായ അമേരിക്ക,ബ്രിട്ടൻ, ഫ്രാൻസ് പോലും ഈ മഹാമാരിയിൽ നിസ്സഹായരായി നിൽക്കുകയാണ്. ലോകത്താകമാനമുള്ള ആരോഗ്യ പ്രവർത്തകരും നിയമപാലകരും അഹോരാത്രം പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.പൊതു ജനങ്ങളുടെ അവബോധവും, സഹകരണവുമാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നത്. ഭരണ സംവിധാനങ്ങൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതാണ്. ഭാരത സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ അനുസരിക്കേണ്ടത് ഓരോ പൗരന്റയും കടമയാണ്. കൃത്യമായ സാമൂഹ്യ അകലം പാലിക്കുകയും വ്യകതിശുചിത്വം ഉറപ്പു വരുത്തേണ്ടതുമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ മനുഷ്യൻ ജാതി മത രാഷ്ട്രീയ ഭേദമന്യേ പരസ്പരം സഹായിച്ചുകൊണ്ടിരിക്കയാണ്. "ഭയമല്ല ജാഗ്രതയാണ് വേണ്ടത്". അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് നമ്മൾ തരണം ചെയ്യും ഒറ്റക്കെട്ടായ്......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |