20244
11 മാർച്ച് 2017 ചേർന്നു
മീറ്റ്നമനയിലെ യുവതലമുറക്കാർക്ക് കുതിരസവാരിക്കായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇവിടെ ഉണ്ടായിരുന്നത്. മനക്കാരുടെയും അവരുടെ അടിയാർമാരുടെയും 'വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം' എന്ന ആശയത്തിന് ഇവിടെ അടിത്തറ പാകി. ആദ്യകാലങ്ങളിൽ ഇവിടെ എട്ടാം തരം വരെയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. 1918-ൽ വിദ്യാലയത്തിന്റെ എൽ.പി.വിഭാഗത്തിന് തുടക്കം കുറിച്ചു. 1975-76 കാലയളവിൽ ശങ്കരനാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്നും രാഘവപാതുവാൾമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു. പരേതനായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.നാരായണിക്കുട്ടി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.