എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/വിനയന്റെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
വിനയന്റെ യാത്ര

വിനയൻ എന്ന 12 വയസ്സായാൻ കുട്ടി പതിവുപോലെ പത്രവായനയും ടിവിയിലെ വാർത്തകളും കണ്ടതിനുഈ ശേഷം ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു .കിടന്നുകൊണ്ട് വർത്തയിൽകണ്ട സംഭവങ്ങൾ ആലോചിച്ച്‌ ഉറക്കത്തിലേക്ക് വഴുതി വീണു .തന്റെ വീടിനു മുന്നിൽ ഒരു പറക്കും തളിക .അവൻ അതിൽ കയറി .അത് പൊങ്ങി .അതിലിരുന്നു കൊണ്ട് പലതരം കാഴ്ചകൾ കണ്ട് ആസ്വദിച്ചു .അങ്ങനെ അവൻ ഒരു സ്ഥലത്ത് എത്തിച്ചേർന്നു .നല്ല ഭംഗിയുള്ള ഒരു പുഴ.പുഴയിൽ നിറയെ വെള്ളം ഉണ്ട് .മഴ ചെറുതായി ചാറുന്നു .അവന് ആ കാഴ്ച വളരെ ഏറെ ഇഷ്ടപ്പെട്ടു .ആ പുഴയുടെ ഇരു വശങ്ങളിലായി ഒരു മല .ഇവർ മൂന്നുപേരും എന്തോ ചർച്ചയിലാണ് .വിനയൻ അത് ശ്രദ്ധിച്ചു .അവർ മനുഷ്യരെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത് .മഴ പറയുന്നു ഞാൻ രണ്ട് മഹാപ്രളയമായി വന്നു .എന്നിട്ടും ഈ മനുഷ്യരെ നശിപ്പിക്കാൻ കഴിഞ്ഞില്ല .പുഴ പറഞ്ഞു നാം ഇവരെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചില നന്മ നിറഞ്ഞവർ ഇവരെ രക്ഷിക്കുന്നു .അതുകേട്ട് മല പറഞ്ഞു നിങ്ങൾ പ്രളയമായി വന്നപ്പോൾ നിങ്ങളെ സഹായിക്കാൻ ഞാൻ ഉരുൾപൊട്ടലായി മാറി .ഇവരെ നശിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ .പുഴ തുടർന്നു .ഇങ്ങനെയാണെങ്കിൽ മനുഷ്യർ മുഴുവനും ചേർന്ന് നമ്മെ ഇല്ലാതാക്കും തീർച്ച .ഇവരുടെ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു അപ്പൂപ്പൻ താടി പറന്നു വന്നു .നിങ്ങൾ എന്താണ് ചർച്ച ചെയ്യുന്നത് ? മഴ പറഞ്ഞു ഞങ്ങൾ മനുഷ്യരെ പറ്റിയാണ് സംസാരിക്കുന്നത് .അവരുടെ ക്രൂരത കാരണം ഞങ്ങൾ ഏത് നിമിഷം വേണമെങ്കിലും നശിക്കാം .മല പറഞ്ഞു ഞങ്ങൾ പലരീതിയിലും അവരെ നശിപ്പിക്കാൻ ശ്രമിച്ചു .എന്നാൽ അവർ രക്ഷപ്പെട്ടു കൊണ്ടിരിക്കയാണ് .അപ്പോൾ അപ്പൂപ്പൻ താടി പറഞ്ഞു നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് .നിങ്ങളുടെ കൂടെ ഞാൻ ഉണ്ട് .ഞാൻ അവരെ നശിപ്പിക്കാൻ പോകുകയാണ് .പുഴയും മലയും മഴയും വളരെ സന്തോഷത്തോടെ തലയാട്ടി കൊണ്ട് ചോദിച്ചു .അങ്ങനെയാകട്ടെ നീയാരാ ? അപ്പൂപ്പൻതാടി പറഞ്ഞു "ഞാൻ മാരകമായ വൈറസാണ് .എന്റെ പേര് കോവിഡ് -19 ."അത് മനുഷ്യരെ ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചു .എന്നാൽ ആകാശത്തുനിന്നും വെള്ള കുപ്പായമണിഞ്ഞ കുറെ മാലാഖമാർ ഇറങ്ങി വരികയും കാക്കിയും വെള്ളയും വസ്‌ത്രമണിഞ്ഞ വേറെ കുറച്ച്‌ മനുഷ്യരും കൂടി ആ പ്രദേശമാകെ വളഞ്ഞു .അവരുടെ കൈകൾ ആ പ്രദേശത്തുള്ള ജനങ്ങളെ സംരക്ഷിക്കുന്നതാണ് കോവിഡ് കണ്ടത് .ഇനി ഇവിടെ നിന്നാൽ തന്റെ ജീവനു തന്നെ ആപത്താണ് എന്ന് മനസ്സിലാക്കിയ കോവിഡ് -19 നിന്നും ദൂരേക്ക് നീങ്ങി .അത് തന്റെ അടുക്കലാണ് വരുന്നത് എന്നു കണ്ട വിനയൻ പറക്കും തളികയിൽ നിന്നും ചാടി .അമ്മേ !!! വിനയൻ ഉറക്കെ കരഞ്ഞു .'അമ്മ ഓടി വന്നു .'അമ്മ വന്നു നോക്കുമ്പോൾ വിനയൻ കട്ടിലിൽ നിന്നും താഴെ വീണിരിക്കുന്നു .ഇത്രയും നേരം അവൻ കണ്ടത് സ്വപ്‌നമായിരുന്നു എന്ന് അവനു മനസ്സിലായി .അവൻ അമ്മയോട് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു .അപ്പോൾ 'അമ്മ പറഞ്ഞു .നീ കണ്ട ആ സുന്ദരമായ സ്ഥലം നമ്മുടെ ഈ കൊച്ചു കേരളമാണ് .രക്ഷിക്കാൻ വന്ന മാലാഖമാർ ആരോഗ്യവകുപ്പിലെ ജീവനക്കാരും ,കാക്കിയും വെള്ളയും വസ്ത്രമണിഞ്ഞവർ പോലീസ് വകുപ്പും കേരള സർക്കാരുമാണ് .

അതേ നമ്മളിലെ മനുഷ്യത്വം നശിക്കാത്തിടത്തോളം നമ്മെ ആർക്കും തോൽപ്പിക്കാൻ സാധിക്കില്ല .ഈ കൊറോണ കാലവും നാം അതിജീവിക്കും .

ഫവാസ് എ
5 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ