നിനച്ചിരിക്കാതെ ഒരു നാൾ കടന്നെത്തി
കോവിഡാം മഹാമാരി പെയ്തിറങ്ങാൻ
ആർത്തലച്ചു പെയ്തിതു ലോകമാകെ
നിശ്ചലമാക്കി മനുഷ്യജീവിതത്തെ
ആകാശം മുട്ടെ പറന്നുല്ലസിച്ചീടുന്ന
മാനവനിന്ന് ബന്ധനസ്ഥൻ
പാരതന്ത്രരുചി നുകരവെ
സ്വതന്ത്രരായി പക്ഷിമൃഗാദികൾ
വിദ്യാലയങ്ങൾ പൊതുസ്ഥാപനങ്ങൾ
ആരാധനാലയം,സിനിമകോട്ടകളും
മാളുകൾ,ബീച്ചുകൾ,പാർക്കുകളും
എന്തിനേറെ പൊതുവീഥിയും പാതയും
വിജനമായ് ശ്മശാനമൂകമായി
ഏകരായ് മൂകരായ് നിരാശകരായ്
ചുമരുകൾക്കുള്ളിൽ നിയന്ത്രിതരായ്
മാനവലോകം ഭയചകിതരായ്
അലയുന്നു കോവിഡ് ഭീതിയിലും
ഒടുവിൽ പരീക്ഷാക്കാലവും കടന്നുപോയി
പരീക്ഷകൾ മാത്രം ബാക്കിയായി.
ഭൂലോകം മുഴുവൻ വലഞ്ഞിടുമ്പോൾ
ഭാരതാംബ തൻ കാര്യങ്ങളായി വന്നെത്തി
ഭാരത മണ്ണിൽ പിറന്ന മക്കൾ
ശുഭവസ്ത്രത്തിന്റെ ശോഭയോടെ
അമ്മയ്ക്ക് താങ്ങായ് തണലുമായി
മാതൃകയാം ആരോഗ്യ സേവനത്താൽ
മുന്നേറുന്നു ലക്ഷ്യമോടെ ,മകളാം കേരളവും
ഈ മഹാ കോവിഡ് പ്രതിസന്ധിയിൽ
അതി ജീവനത്തിനായി പ്രയത്നിച്ചീടും
ഡോക്ടർമാർ,നഴ്സുമാർ,പോലീസുകാർ
ആരോഗ്യ പ്രവർത്തകർ തൻ പരിശ്രമത്താൽ
അതിജീവിച്ചിടും നാം കോവിഡിനെ
പരസ്പര സ്നേഹ സംരക്ഷണത്തിൽ
പുതുകരങ്ങൾ തൻ താങ്ങുമായി
ഉയർത്തീടും നാം ഭാരതത്തെ