ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ജാതിമതഭേദമന്യേ എല്ലാവരെയും ഒരു കുടക്കീഴിൽ ആക്കിയ ഒരു മഹാ വിപത്തായി കോവിഡ് 19. ജനങ്ങൾ അതിന് ശരിയായ രീതിയിൽ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു കൊണ്ടാണ് ഈ അതിതീവ്ര ഘട്ടം നമ്മൾ വിജയകരമായി പിന്നിട്ടത്. നമ്മുടെ രാജ്യത്ത് കോവിഡ് ബാധയിൽ ഏകദേശം രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രതിരോധം കൊണ്ട് ആ വാചകം അർത്ഥപൂർണമാക്കുന്ന രീതിയിൽ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒത്തൊരുമിച്ച് നിന്നത് കൊണ്ടാണ് മറ്റ് ലോകരാഷ്ട്രങ്ങളെ കാൾ ജീവഹാനി നമ്മുടെ രാജ്യത്ത് ഉണ്ടാകാതിരുന്നത് ഇതിനായി നമ്മൾ തിരഞ്ഞെടുത്ത മാർഗങ്ങളാണ് എടുത്തുപറയേണ്ടത് ' Stay Home Stay Safe ' എന്ന ആശയം ജനങ്ങൾ ശരിയായി ഉപയോഗിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക, മുഖാവരണം ധരിക്കുക, വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക എന്നിവയാണ് ഏറ്റവും വലിയ പ്രതിരോധം. രാജ്യം ക്ഷമയോടെ തുടരുകയും നിയമങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ മഹാവ്യാധി ആയ കൊറൊണയെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂ. ചിട്ടയായ ആരോഗ്യ പ്രവർത്തനവും അതനുസരിക്കുന്ന ജനങ്ങളും സ്വന്തം ജീവൻ മറന്ന് നാടിനു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും ഉള്ളതുകൊണ്ടാണ് കേരളം ഇതിനെ ഇത്രകണ്ട് പ്രതിരോധിക്കാൻ സാധിച്ചത്. വരാനിരിക്കുന്ന വിപത്തിനെ നേരിടാൻ വേണ്ടി സ്വയമേ വീട്ടിലിരുന്നുകൊണ്ട് സാമൂഹിക നന്മകൾ ചെയ്തും വിനോദങ്ങളിൽ ഏർപ്പെട്ടും നല്ലൊരു നാളെക്കായി നമ്മുക്ക് മുന്നേറാം.
നമ്മുടെ നാടിന്റെ പഴയ സൗന്ദര്യത്തിനും ഒത്തുചേരലിനും ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം