അവധിക്കാലം
        അപ്രതീക്ഷിതമായി സ്കൂളുകൾ അടച്ചപ്പോൾ കിരൺ വളരെ സന്തോഷ വാ നായിരുന്നു. സഞ്ജുവിൻ്റെ വീട്ടിൽ കളിക്കാൻ പോയപ്പോൾ സഞ്ജുവിൻ്റെ അച്ഛനും അമ്മയും പറഞ്ഞു ഒരുമിച്ച് കളിക്കരുത് ,കൊറോണ യാണ് വീട്ടിൽ പോകൂ. പൂട്ടിയപ്പോൾ ഉണ്ടായ സന്തോഷമെല്ലാം അപ്രത്യക്ഷമായി വീട്ടിൽ തന്നെ കഴിയേണ്ടി വരുമെന്ന് മനസ്സിലാക്കിയ കിരൺ ആകെ ദുഖിതനായി. വെക്കേഷന് പോകാമെന്ന് അച്ഛൻ പറഞ്ഞ യാത്രകളും നടക്കില്ലെന്ന് കിരണിന് ഉറപ്പായി.വല്ലാത്ത ഒരു നിരാശ അവൻ്റെ മുഖത്ത് പടർന്നു. നിരാശയോടെ വീട്ടിലെത്തിയ കിരണി നോട്അമ്മ പറഞ്ഞു..... മോനേ നിൻ്റെ അച്ഛൻ നാട്ടിൽ വരുന്നുണ്ട്. ഇത് കേട്ട കിരണിൻ്റെ മുഖത്ത് സന്തോഷത്തിൻ്റെ മിന്നൽ കണ്ടു.. കാരണം അച്ഛൻ കൊണ്ടുവരുന്ന കളിപ്പാട്ടങ്ങൾ, മിഠായികൾ ,വസ്ത്രങ്ങൾ, പേന, ഷൂസ് ,ബോൾ ഇവയൊക്കെ അവൻ്റെ മനസ്സിലേക്ക് കടന്നു വന്നു .ആ ഓർമകൾ മനസ്സിലേക്ക് സന്തോഷത്തിൻ്റെ പ്രകാശം പരത്തി . അന്നു രാത്രി ഇതൊക്കെ സ്വപ്നംകണ്ടു കൊണ്ടാണ് അവൻ ഉറങ്ങിയത് 
     പിറ്റേ ദിവസം രാവിലെ തന്നെ കിരൺ ഉണർ ന്നു .അച്ഛൻ്റെ വരവും കാത്ത് വരാന്തയിൽ ഇരുന്നു .സ്വപ്നത്തിലായിരുന്ന കിരൺ ഞെട്ടി ഉണർന്നത് ഫോൺ ശബ്ദം കേട്ടാണ് അവൻ അമ്മയുടെ അടുത്ത് ഓടി ചെന്ന് അച്ഛനാണോ എന്ന് ചോദിച്ചു.അതേ അവൻ്റെ സന്തോഷം ഇരട്ടിച്ചു അച്ഛൻ്റെ ഫോൺ കോൾ കഴിഞ്ഞപ്പോൾ അമ്മ ഒന്നും പറയാതെ ദൂരേക്ക് നോക്കി ഇരിക്കുന്നു ഒന്നും പറയുന്നില്ല കാര്യമറിയാതെ കിരൺ അമ്മയുടെ അടുത്തിരുന്ന് എന്താ അമ്മേ എന്ന് ചോദിച്ചു നിൻ്റെ അച്ഛനെ വിമാനത്താവളത്തിൽ നിന്നും ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടു പോയി എന്നു പറഞ്ഞ് അമ്മ ദു:ഖത്തോടെ അവനെ നോക്കി. തകർന്ന സ്വപ്നവുമായി കിരൺ അച്ഛൻ്റെ വരവും കാത്തിരിപ്പാണ്.. കാത്തി രിപ്പ് തുടരുന്നു ........... .
ജിയ ലാൽ ആനന്ദ്‌
6 B കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ