സുന്ദര റാണിയായി വളരുവാൻ
വൃത്തിയാക്കണേ
വീടും പറമ്പും പൊതുസ്ഥലങ്ങളും
ശുചിയോടങ്ങു വിളങ്ങീടട്ടെ.
കുപ്പി , ചിരട്ട, പ്ലാസ്റ്റിക് കവറുകൾ
മുട്ടത്തോട് പോലും കൊതുക്
വളർത്തുകേന്ദ്രം ആണെന്നോർക്കേണം.
ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും
പകർച്ചവ്യാധികൾ ഒക്കെയും വിളങ്ങിടും.
തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
വിളിച്ചുവരുത്തി നൽകരുതീ ജീവിതം.
വൃത്തിയായി വളരുവാൻ
വൃത്തിയാക്കണേ പരിസരം