ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/തടയാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തടയാം കൊറോണയെ

"അച്ഛാ ഇത് നോക്കിയേ.. ടിവിയിൽ എന്തോ പറയുന്നു പുതിയ രോഗം വന്നു എന്നൊക്കെ ".
"എവിടെ നോക്കട്ടെ "
അനുവിന്റെ അച്ഛൻ ടിവിയുടെ മുന്നിലേക്കെത്തി വാർത്ത കേട്ടപ്പോൾ അച്ഛൻ ഞെട്ടിപ്പോയി. ഇതുവരെ കേൾക്കാത്ത ഒരു രോഗത്തിന്റെ പേര് "കൊറോണ " അതിനെ കോവിഡ് 19 എന്നും വിളിക്കുന്നു. ചൈനയിലെ ഏതോ ലാബിൽ നിന്ന് പുറപ്പെട്ടതാണെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങൾ ഉണ്ട്. "അനു നീ ഇന്ന് സ്കൂളിലേക്കൊന്നും പോകുന്നില്ലേ 10ാം ക്ലാസ്സിൽ അല്ലെ പരീക്ഷ അടുക്കാറായി ".
"ഞാൻ പോകുന്നുണ്ട് പക്ഷെ എനിക്ക് ഈ വാർത്ത കേട്ടിട്ട് പേടിയാകുന്നു അച്ഛാ ".
"മോൾ പേടിക്കണ്ട ചൈനയിൽ അല്ലെ അത് ഇവിടെക്കൊന്നും വരില്ല "
" "ആണോ അച്ഛാ എന്നാൽ ഞാൻ സ്കൂളിലേക്ക് പോകട്ടെ "
നാളുകൾ കഴിഞ്ഞു മാർച്ച്‌ മാസം ആയി അനുമോൾ പൊതുപരീക്ഷ എഴുതാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. വാർത്തകളിൽ കൊറോണയുടെ വിശേഷം പറയാനുള്ള നേരമേ ഉള്ളു. രണ്ട് മൂന്നു പേർക്ക് കേരളത്തിൽ ഉണ്ടെങ്കിലും വലിയ പ്രശ്നം ഒന്നുമില്ല എല്ലാ നാട്ടിലെയും ഉത്സവങ്ങൾ ഒക്കെ മാറ്റിവെച്ചു. ഈ പ്രാവശ്യം ഉത്സവം നന്നായി ആഘോഷിക്കണം എന്ന് വിചാരിച്ചതാ പക്ഷെ അത് കഴിഞ്ഞില്ല.
"സാരമില്ല അനു, നമ്മുടെ നല്ലതിനല്ലേ ഒരാൾ നമ്മളെ തൊട്ടാൽ പോലും വരുന്ന രോഗം ആണ് അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കണം. മോൾ പഠിച്ചോ "
ദിവസങ്ങൾ കടന്നു. കൊറോണ കൂടുതൽ ശക്തമായി കേരളത്തിൽ പകരുകയായി പരീക്ഷകൾ മാറ്റിവച്ചു. അനുമോൾക്ക് മൂന്നു പരീക്ഷ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് സങ്കടം ആയി എന്നാലും അവൾ സമാധാനിച്ചു. വാർത്തയിൽ ഒരുദിവസം കർഫ്യൂ ആണെന്ന് പ്രഖ്യാപിച്ചു. അനുവിന് ഒന്നും മനസിലായില്ല അവൾ അച്ഛനോട് ചോദിച്ചു മനസിലാക്കി. പരീക്ഷകൾ നീട്ടി എല്ലാം നിർത്തിവച്ചു. എല്ലാം അടച്ചിട്ടു. ആരാധനാലയങ്ങൾ പൂട്ടി. കല്യാണം ചടങ്ങുകളിൽ ഒതുങ്ങി. ബസും ട്രെയിനും വിമാനസർവീസും എല്ലാം നിർത്തി. എല്ലാവരും വീട്ടിനുള്ളിലായി. അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തുപോകും.ലോകത്ത് മരണം ലക്ഷങ്ങൾ ആയി ഇന്ത്യയിലും മരണം റിപ്പോർട്ട്‌ ചെയ്തു. കേരളത്തിൽ മരണസംഖ്യ കുറവാണ്. ആദ്യം രോഗം സ്ഥിരീകരിച്ചവർ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി.
"അച്ഛാ നമ്മൾ രക്ഷപ്പെടുമല്ലേ "
"എന്താ സംശയം രക്ഷപെടും നാം അതിജീവിക്കും ഒറ്റക്കെട്ടായി നിന്ന് "

ശലഭ കെ പി
10A ജിഎച്ച്എസ്എസ് അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ