വന്നു നീ മഹാമാരിയായ്
ഈ ഉലകിന് ഒരു നഷ്ടമായ്
മനുഷ്യന് ഒരു ശാപമായി
പടരുന്നു നീയീ ഭൂമിയിൽ
ഇല്ലാതാക്കി
നീ സൗഹൃദങ്ങളെ
കൂട്ടുചേർന്നുള്ള കളികളെ
മറന്നേണം ഈ ഭീതിയെല്ലാം
തുരത്തണം ഈ കൊറോണയെ
തോൽക്കുകില്ല ഞങ്ങൾ
പടർത്തുകില്ല ഞങ്ങൾ
ഒറ്റയൊറിയായ് എന്നാ ലൊറ്റ മനസ്സായ്
നേരിടും ഞങ്ങളീ വിപത്തിനെ