സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിച്ച കുടുംബം
കൊറോണയെ തോൽപ്പിച്ച കുടുംബം
എന്റെ വീടിനടുത്തുള്ള കൂട്ടുകാരൻ ജോസഫിന്റെ അപ്പച്ചൻ കഴിഞ്ഞ മാർച്ച് 12 -ാം തിയ്യതി ചൈനയിൽ നിന്നും വന്നു. നമ്മുടെ കേരള സർക്കാർ പറഞ്ഞതുപോലെ അവർ ക്വാറൻഡൈനിൽ തുടർന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവർക്ക് എല്ലാവർക്കും കടുത്ത പനിയും ചുമയും വന്നു. എനിക്ക് വലിയ വിഷമം തോന്നി. അവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവർ കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. അവിടെ അവർക്ക് നല്ല ചികിത്സയാണ് ലഭിച്ചത്. അവർക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ഉള്ളതുകൊണ്ട് അവർ എല്ലാവരും മരണത്തിൽ നിന്നും രക്ഷപ്പെട്ടു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |