2026 - 27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 1

2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്താൻ സാധിച്ചു. സ്കൂളും പരിസരവും കുഞ്ഞുങ്ങളെ ആകർഷിക്കത്തക്ക വിധത്തിൽ വളരെ ഭംഗിയായി അലങ്കരിച്ചു .പുതിയ കുട്ടികളെ സ്വീകരിക്കാനായി തൊപ്പികളും ബലൂണുകളും നൽകി. പ്രാർത്ഥനാ ഗാനത്തോട് കൂടി പ്രവേശനോത്സവം ആരംഭിച്ചു .അതിഥിയായി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റഹ്മത്ത് ടീച്ചർ പങ്കെടുത്തു . പിടിഎ പ്രസിഡണ്ട് താട്ടയിൽ അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് ശ്രീ മുസ്തഫ ,പതിമൂന്നാം വാർഡ് മെമ്പർ ശ്രീ റഷീദ് ,പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി മോനിഷ എന്നിവർ ചടങ്ങിൽ അഭിസംബോധന ചെയ്തു സംസാരിച്ചു .സീനിയർ ടീച്ചർമാരായ ബ്യൂണ ടീച്ചറും ഐശ്വര്യ ടീച്ചറും കുട്ടികൾക്കുള്ള സന്ദേശം കൈമാറി .ബഹു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സർ അവർകളുടെ കുട്ടികൾക്കുള്ള സന്ദേശം മീഡിയ വഴി കാണാൻ അവസരം നൽകി .കഴിഞ്ഞ വർഷത്തെ അക്കാദമിക മികവിന്റെ പ്രദർശനവും നടന്നു .സോഷ്യൽ മീഡിയ ദുരുപയോഗം എന്ന വിഷയത്തിൽ നാലാം ക്ലാസിലെ റൈഫാ റസാക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് യൂണിഫോം വിതരണം പാഠപുസ്തക വിതരണം പുതിയതായി അഡ്മിഷൻ എടുത്തവർക്ക് ഗിഫ്റ്റ് വിതരണം എന്നിവ നടത്തി ഒന്നാം ക്ലാസിലെ മക്കൾ യൂണിഫോം പാഠപുസ്തകം എന്നിവ ഏറ്റുവാങ്ങി. ശാരികടീച്ചറുടെ നന്ദിയോട് കൂടി പ്രവേശനോത്സവം അവസാനിപ്പിച്ചു .തുടർന്ന് മക്കൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി പ്രവേശനോത്സവം ഒരു ഉത്സവം ആക്കി മാറ്റാൻ ജി എൽ പി എസ് നൊട്ടപ്പുറം ടീമിന് സാധിച്ചു.

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. തൈനടൽ, പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ചിത്രരചന ,കളറിംഗ്, ക്വിസ് മത്സരം ,പ്രകൃതി നടത്തം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവങ്ങൾ സമ്മാനിച്ചു .വൈവിധ്യമാർന്ന പോസ്റ്ററുകളും പ്ലക്കാടുകളും ആയി കുട്ടികൾ അസംബ്ലി ഹാളിൽ നിരന്നു . ശ്രീമതി ജസീല ടീച്ചർ നിത്യടീച്ചർ എന്നിവർ പരിസ്ഥിതി ദിനത്തെക്കുറിച്ച് അവബോധം നൽകി .പരിസ്ഥിതി നേരിടുന്ന പ്രയാസങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട തന്റെ ആവശ്യകതയും ചർച്ച ചെയ്തു .പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ റൈഫാ റസാഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലി .തുടർന്ന് ഹരിത കർമ്മ സേനാങ്കം ശ്രീമതി അംബികയുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം നൽകി .അന്നേദിവസം ഒരു ദിനം ഒരു അറിവ് വിജയിയായ ഫാത്തിമ ഹിസ സമ്മാനദാനം നിർവഹിച്ചു .അസംബ്ലിക്ക് ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് അവർ കൊണ്ടുവന്ന തൈകൾ നട്ടു .ഒന്നാം ക്ലാസിലെ മക്കൾക്കായി നടത്തിയ പ്രകൃതി നടത്തം അവരിൽ വേറിട്ട അനുഭവം സൃഷ്ടിച്ചു .കോരിച്ചൊരിയുന്ന മഴയും ഇളം കാറ്റിന്റെ തലോടലും ജൂൺ അഞ്ചിന് മാറ്റുകൂട്ടി.