പ്രവേശനോത്സവം 2026-27

വേനലവധി കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളിൽ എത്തിയ കുട്ടികളെ താളമേള ങ്ങളുടെയും കുഞ്ഞു സമ്മാനങ്ങളോടെയും ജിയുപിഎസ് വട്ടേക്കാടിലെ അധ്യാപകരും എസ്എംസിയും സ്വീകരിച്ചു. അക്ഷരമുറ്റത്ത് ആദ്യമായി ചുവടുവെക്കുന്ന എൽകെജിയിലെ കുട്ടികളെയും ഒന്നാം ക്ലാസിലെ കുട്ടികളെയും അക്ഷര തൊപ്പി ധരിപ്പിച്ചും ഇരു കൈകളിലും വർണ്ണ പൂമ്പാറ്റകളും ബലൂണും നൽകിയും ചെണ്ടമേളത്തോടെ അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസിലെ കുട്ടികളും വരവേറ്റു. ശേഷം നടന്ന അസംബ്ലിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേണുക വാർഡ് മെമ്പർ പി ടി എ പ്രസിഡന്റ് ശ്രീ മോഹനൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എച്ച് എം ശ്രീമതി സ്മിത എം ആശംസകൾ നൽകി കുട്ടികളെ അഭിസംബോധന ചെയ്തു. പഞ്ചായത്ത് വക സ്കൂൾ മുറ്റത്ത് നിർമ്മിച്ച പന്തലിലാണ് ഈ വർഷത്തെ ആദ്യ അസംബ്ലി. കഴിഞ്ഞ പ്രവേശനോത്സവത്തിന് കുട്ടികൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഈ പന്തൽ. ശേഷം മധുര വിതരണവും നടത്തി.

പ്രവേശനോത്സവം 2026


പരിസ്ഥിതി ദിനാഘോഷം 2026

KSSPU ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ) എലവഞ്ചേരി യൂണിറ്റിന്റെയും ജിയുപിഎസ് വട്ടേക്കാട് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബ് സീഡ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നെന്മാറ നിയോജകമണ്ഡലം എംഎൽഎ ശ്രീ കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. ഭൂമിക്കും ഞാനുണ്ട് ഭൂമിയിലെ വിഭവങ്ങൾ ഞാൻ കാത്തുസൂക്ഷിക്കും എന്ന ആശയത്തിൽ ഊന്നി ലോക ഭൂപടത്തിൽ" പ്രകൃതിയെ സംരക്ഷിക്കു ജീവനെ രക്ഷിക്കൂ എന്ന വാക്ക് രേഖപ്പെടുത്തി. കെ എസ് എസ് പി യു ഭാരവാഹികളുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു. എല്ലാവരും പരിസ്ഥിതി ഈ സംരക്ഷിക്കുന്നതിനായി പ്രതിജ്ഞ എടുത്തു. ഭൂമിയെ സംരക്ഷിക്കണം എന്ന സന്ദേശം ഉൾക്കൊള്ളിച്ച് നൃത്തം കുട്ടികളും അവതരിപ്പിച്ചു. ഒന്നു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികളുടെ പോസ്റ്റർ പ്രദർശനവും നടത്തി.

പരിസ്ഥിതി ദിനാചാരണം 2026

വായന ദിനാചരണം

പപുസ്തകങ്ങൾ നമ്മുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും, അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് മികച്ച വ്യക്തികളായും ഉത്തരവാദിത്തമുള്ള പൗരന്മാരായും വളരാൻ നമ്മെ സഹായിക്കുന്നു എന്നും ഓർമപ്പിച്ചുകൊണ്ട് പനങ്ങാട്ടിരി ആർ പി എം എച്ച് എസ് എസ് സ്കൂളിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ ശ്രീ ബിജോഷ് മാസ്റ്റർ വായന മസാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ഉദ്ഘാടനം നിർവഹിച്ചു. മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുത്തു അവസാനമില്ലാത്ത വായനയുടെ ലോകത്തേക്ക് നടക്കാൻ കവിത ശകലങ്ങളുടെയും കഥകളുടെയും സദ്യ ഒരുക്കി അദ്ദേഹം കുട്ടികളുടെ മനസ്സുനിറച്ചു. കുട്ടികളുടെ വിവിധ പരിപാടികൾക്കൊപ്പം എസ് എം സി വൈസ് ചെയർമാനും സ്കൂളിന്റെ പാട്ടുകാരനുമായ ശ്രീ പ്രസാദ് കവിതയുമായി കുട്ടികൾക്കൊപ്പം ചേർന്നു. സർഗാത്മഗതയുടെ, ആസ്വാദനത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.

വായന ദിനാചരണം 2026