സംവാദം:മാതൃകാപേജ്/പ്രവർത്തനങ്ങൾ/2026-27
2026-27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 നു പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് തല ഉദ്‌ഘാടനവും സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പൽ ഇ കെ ലളിതാംബിക സ്വാഗതവും പി ടി എ പ്രസിഡന്റ് അധ്യക്ഷതയും വഹിച്ചു.
മുഖ്യ അതിഥി ആയി എത്തിച്ചേർന്ന മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ പി കെ കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സ്കൂളിലെ മ്യൂസിക് ക്ലബ് വിദ്യാർഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സ്കൂളിൽ വന്നു ചേർന്ന മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും മധുര വിതരണം നടത്തി. ജില്ലാ പഞ്ചായത്തു മെമ്പർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെബർ ,വാർഡ് മെമ്പർ ,സ്കൂൾ മാനേജർ, പി ടി എ വൈസ് പ്രസിഡന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.ട്രാഫിക് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ സൈബർ സുരക്ഷാ ബോധവൽക്കരണവും അതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനിയായ ആപ്തശിവയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷാ കരുതൽ പ്രതിജ്ഞയും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഷൈനി കെ നന്ദി രേഖപ്പെടുത്തി.