ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം (1-06-2026)
2026-27അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ സ്കൂൾതല ഉദ്ഘാടനം 1-6-2026 തിങ്കളാഴ്ച മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്നു. വർണാഭമായ ചടങ്ങ് നാടൻപാട്ട് കലാകാരൻ പ്രശാന്ത് മങ്ങാട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാധാകൃഷ്ണൻ വി.പി അധ്യക്ഷത വഹിച്ചു. വയലിൻ ആർട്ടിസ്റ്റും പൂർവ വിദ്യാർത്ഥിയുമായ മഞ്ജിമ മുഖ്യാതിഥിയായി. SMC ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ കെ.സി, അഡ്വ:അനൂപ് ,പ്രധാനാധ്യാപിക സിന്ധു. വി അധ്യാപകരമായ സന്ധ്യ .പി. വിജയൻ,സരസ്വതി ടി.പി, മനേഷ് .പി ,മണികണ്ഠൻ . വി.പി,അബ്ദുൾ നാസിർ .വി , ജോസ് ജസ്റ്റിൻ, എന്നിവർ സംസാരിച്ചു. സ്കൂളിലേക്കെത്തിയവരെ സ്വീകരിക്കാൻ അണിനിരന്ന ബാൻ്റ്മേളം കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. സ്കൂളിലെ നർത്തകിമാർ പ്രവേശനോത്സവഗാനം നൃത്തശില്പമായി അവതരിപ്പിച്ചു. യു.പി വിഭാഗം വിദ്യാർഥി ഇഷ ഐറിൻ റിംഗ് ഡാൻസ് കുട്ടികൾക്ക് ഏറെ ഇഷ്ടമായി.മുഴുവൻ വിദ്യാർഥി കൾക്കും ലഡു വിതരണം ചെയ്തു.മ്യൂസിക് അധ്യാപകൻ രാജുവിൻ്റെ ഗാനാലാപനത്തോടെ ഉദ്ഘാടന പരിപാടികൾക്ക് തിരശ്ശീല വീണു.
ഫലവൃക്ഷങ്ങളുടെ തൈ വിതരണം (5-06-2026)
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി 2600 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിത എസ്. ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ എച്ച്.എം. സിന്ധു വി. സംസാരിച്ചു
ആത്മം
കലാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ജി ബി എച്ച് എസ് എസ് മഞ്ചേരിയിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹ്രസ്വചിത്രം"ആത്മം" ത്തിന് എൽ.കെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സമ്മാനം.സംവിധായകൻ കമലിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് രണ്ടായിരത്തോളം ഷോർട്ട് ഫിലിമുകളിൽ നിന്ന് ആത്മത്തെ തിരഞ്ഞെടുത്തത്.അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ
പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും(11-06-2026)
025 -26 അധ്യയനവർഷത്തിൽ മഞ്ചേരി ബോയ്സിൽ നിന്ന് NMMS നേടിയ 15ഉം , USS നേടിയ 27 ഉം ,SSLCഫുൾ A+ നേടിയ 61ഉം, ഒമ്പത് A + നേടിയ 24 ഉം , എട്ട് A + നേടിയ 31ഉം,ഹയർ സെക്കൻ്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ 41 ഉം കുട്ടികളെയും ആദരിച്ചു. മഞ്ചേരി ടൗൺഹാളിൽ വച്ച് നടന്ന പ്രതിഭകളെ ആദരിക്കലും ക്ലബുകളുടെ ഉദ്ഘാടനവും മഞ്ചേരി എംഎൽഎ അഡ്വ:എം.റഹ്മത്തുള്ള നിർവ്വഹിച്ചു. യോഗത്തിന്ഹെഡ്മിസ്ട്രസ് സിന്ധു.വി സ്വാഗതം പറഞ്ഞു. മുൻസിപ്പൽ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ് ആധ്യക്ഷ്യം വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സക്കീർ വല്ലാഞ്ചിറ ,മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: ബീന ജോസഫ് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനിബ ഫൈസൽ ,വാർഡ് കൗൺസിലർ വി. പി രാധാകൃഷ്ണൻ ,പിടിഎ പ്രസിഡൻ്റ് ജവഹർ .കെ എം ടി എ പ്രസിഡൻറ് അഡ്വ: ആയിഷ ജമാൽ ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ കൃഷ്ണരാജ് ,സ്റ്റാഫ് സെക്രട്ടറി വി. പി മണികണ്ഠൻഎന്നിവർ സംസാരിച്ചു.