SSK:2025-26


64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്.
64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയാവുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിലായി ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കാര്യപരിപാടി
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)
സ്വാഗതം: കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : കെ. വാസുകി ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)
അധ്യക്ഷൻ: വി. ശിവൻകുട്ടി (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)
ഉദ്ഘാടനം: പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി)
മുഖ്യാതിഥികൾ
- സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)
- ആർ. ബിന്ദു (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
- റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
- കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി)
- എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി)
- കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി)
- പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി)
- പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) *
- സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി)
- ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി)
വിശിഷ്ടാതിഥികൾ
- പി. ബാലചന്ദ്രൻ (ബഹു എം.എൽ.എ., തൃശൂർ)
- നിജി ജസ്റ്റിൻ (ബഹു മേയർ, തൃശ്ശൂർ കോർപ്പറേഷൻ)
- കെ. രാധാകൃഷ്ണൻ (ബഹു. എം.പി, ആലത്തൂർ)
- ബെന്നി ബെഹനാൻ (ബഹു. എം.പി, ചാലക്കുടി)
- എ.സി. മൊയ്തീൻ (ബഹു. എം.എൽ.എ., കുന്നംകുളം)
- യു.ആർ. പ്രദീപ് (ബഹു. എം.എൽ.എ. ചേലക്കര)
- കെ.കെ. രാമചന്ദ്രൻ (ബഹു. എം.എൽ.എ, പുതുക്കാട്)
- സനീഷ്‌കുമാർ ജോസഫ് (ബഹു. എം.എൽ.എ., ചാലക്കുടി)
- ഇ.ടി. ടൈസൺ മാസ്റ്റർ (ബഹു. എം.എൽ.എ., കൈപ്പമംഗലം)
- കലാമണ്ഡലം ഗോപി (പത്മശ്രീ.)
- പെരുവനം കുട്ടൻ മാരാർ (പത്മശ്രീ.)
- കലാമണ്ഡലം ക്ഷേമാവതി (പത്മശ്രീ.)
- ഐ.എം. വിജയൻ (പത്മശ്രീ.)
- മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ. ചെയർപേഴ്സൺ, കേരള സംഗീതനാടക അക്കാദമി)
- കെ. സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
- മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകല അക്കാദമി)
- അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. (ബഹു. ജില്ലാ കളക്ടർ, തൃശ്ശൂർ)
- നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഐ.പി.എസ്. (ബഹു. സിറ്റി പോലീസ് കമ്മീഷണർ, തൃശ്ശൂർ)
- ടി.കെ. സുധീഷ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൃശ്ശൂർ)
- ആർ.എസ്. ഷിബു, (അഡീഷണൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കൺവീനർ)
- പി. എം. ബാലകൃഷ്ണൻ (ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ)
കൃതജ്ഞത
- ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ
- ചിത്രങ്ങൾ നൽകിയത് : കൈറ്റ് വിക്ടേഴ്സ്







