ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ഒത്തൊരുമ(ചെറുകഥ )
ഒത്തൊരുമ(ചെറുകഥ )
ഒരിടത്തു രാമേശ്വരം എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. അതി മനോഹരമായ ഗ്രാമമായിരുന്നു അത്. കൃഷി ആയിരുന്നു അവിടുത്തെ ഗ്രാമവാസികളുടെ പ്രധാന ജീവിതമാർഗം. അങ്ങനെയിരിക്കെ അവിടെ ഒരു വലിയ ഫാക്ടറി വന്നു. രാസപരമായ പ്രവർത്തനങ്ങളായിരുന്നു അവിടെ പ്രധാനമായും നടന്നിരുന്നത്. അവിടെ നടക്കുന്ന പുകയും മാലിന്യങ്ങളും ദിനംതോറും ഫാക്ടറിയിൽ നിന്ന് പുറന്തള്ളപ്പെട്ടു കൊണ്ടേയിരുന്നു. അങ്ങനെ പതിയെ പതിയെ അവിടുത്തെ ജലാശയങ്ങൾ മലിനമാക്കുകയും. വിഷപ്പുക മൂലം വൃക്ഷങ്ങൾ ചെടികൾ എന്നിവ ഉണങ്ങുകയും ചെയ്തു. പിന്നെ പിന്നെ പല മാരകരോഗങ്ങളും ഗ്രാമവാസികളെ തേടി എത്തുകയും ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. ഇത് സഹിക്കാനാവാതെ നാട്ടുകാർ ഫാക്ടറി അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടു. എന്നാൽ ഫാക്ടറിക്കാർ ഇത് തെല്ലും കൂട്ടാക്കിയില്ല. പല സമരങ്ങൾക്കും നിരാഹാരങ്ങൾക്കും ഇടയാക്കി. അങ്ങനെ ഗ്രാമവാസികളുടെ ഒത്തൊരുമ കൊണ്ട് ആ ഫാക്ടറി പൂട്ടി. പതിയെ പതിയെ ആ ഗ്രാമം പഴയ സമൃദ്ധിയിലേക്ക് വരികയും ആളുകൾ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. ഇതിൽനിന്ന് നമുക്ക് ഒരുപാഠം മനസ്സിലാക്കാൻ പരിസ്ഥിതിയെ ഒരിക്കലും നശിപ്പിക്കരുത്. അത് നമ്മുടെ നാശത്തിന് വഴിയൊരുക്കും. അതിനാൽ എന്തുചെയ്താലും ശുചിത്വം നിർബന്ധമായി പാലിക്കണം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ