ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ ഞാൻ കോവിഡ്- 19
ഞാൻ കോവിഡ്- 19
ഞാൻ ആദ്യം നന്ദി പറയട്ടെ നിമിഷങ്ങളെണ്ണി മരണത്തെ മുഖാമുഖം കണ്ട് നിർജലിയാ വസ്ഥയിൽ ആയിരുന്ന ആ മനുഷ്യനോട് .ഈ ലോകം മുഴുവൻ ഭയപ്പെടുന്ന മഹാമാരിയാകാൻ സഹായിച്ചതിന്. എന്റെ പേര് എന്താണെന്ന് എനിക്കറിയില്ല. ആ മനുഷ്യനിൽ ഞാൻ എത്തിചേർന്നതും എനിക്ക് ഒരു പാട്ട് പിൻഗാമികളുണ്ടായി.ഞങ്ങൾ ഒരു പാട് പേരിലേക്ക് സഞ്ചരിച്ചു.ഞങ്ങൾ ഒരു പാട് ദൂരം സന്തോഷകരമായി സഞ്ചരിച്ചു.ഞങ്ങൾ കയറിയ ഒരു പാട് പേർ മരിച്ചു .അത് മനസ്സിലാക്കിയ നിങ്ങൾ ഞങ്ങൾക്ക് കോറോണ വൈറസ് എന്ന പേര് നൽകി.അങ്ങനെ ഞങ്ങൾ ചൈനയിലെ വുഹാൻ പ്രവശ്യയിൽ എല്ലായിടത്തും വിരഹിച്ചിരിക്കുന്ന സമയത്ത് കുറേ സന്ദർശകർ അവിടെ എത്തി. അവരുടെ കൂടെ ഞങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പോയി. അപ്പോഴേക്ക് ചൈനയിൽ മരണസംഖ്യ ക്രമാതീതമായി ഉയർന്നിരുന്നു. ചില ലോകനേതാക്കൾ ഞങ്ങളെ ചിരിച്ചു തള്ളി. അപ്പോഴേക്കം അവരുടെ നാട്ടിലും ഞങ്ങൺ മരണം വിതച്ചു. പല നേതാക്കളും ഞങ്ങളെ ഓർത്ത് ഞെട്ടി. ശാസ്ത്രലോകം ഞങ്ങൾക്ക് പുതിയ പേര് നൽകി,കോ വിസ്-19. പല ഭരണാധികാരികളും അവരുടെ ജനങ്ങളോട് വീട്ടിൽ ഇരിക്കൻ നിർദേശിച്ചു. കൈ വൃത്തിയായി കഴുകുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു. വീട്ടിൽ ഇരുന്ന് പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്നു. പരിസരം വൃത്തിയാക്കുന്നു. ചെറിയ കൃഷിപ്പണികളിൽ ഏർപ്പെടുന്നു. വീട്ടിൽ ഇരിക്കുന്ന ജനങ്ങൾക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുക്കാൻ ഭരണാധികാരികൾ പാടുപെടുന്നു. എന്നാൽ ഇതിൽ കുറച്ചു പേരുണ്ട് ഭരണാധികാരികളും നിയമ പാലകരും ആതുര സേവകരും പറയുന്നതിന് ചെവി കൊടുക്കാതെ തെരുവിലേക്കിറങ്ങുന്നു. ഞങ്ങൾക്ക് ആശ്രയമാകാൻ അവർക്ക് അവരെ കുറിച്ചോ അവരുടെ സമൂഹത്തിനെ കുറിച്ചോ യാതൊരു കടപ്പാടുമില്ല. ഇത്തരത്തിലുള്ളവർ കാരണം ഞങ്ങൾ മുന്നോട്ട് പോകുന്നു. അവർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് നിർത്തുന്നു. എന്ന് കൊവിസ്- 19
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ