ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുട വീട് നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. നമ്മൾ അത് ഏറ്റവും മനോഹരമാക്കുന്നു. അത് കൊണ്ട് തന്നെ നമ്മൾ അത് ഏറ്റവും വൃത്തിയുള്ളതായിട്ട് സൂക്ഷിക്കുന്നു. നമ്മുടെ സ്കൂൾ നമ്മുടെ ചുറ്റുപാട് എല്ലാം വൃത്തിയുള്ളതായി സൂക്ഷിക്കുന്നു. അത് പോലെ പ്രാധാന്യമുള്ളതാണ് നമ്മുടെ വ്യക്തിശുചിത്വവും. ഒരുപക്ഷെ ഈ കാലത്ത് നമുക്കെല്ലാത്തിനെക്കാളും പ്രധാന്യം അത് തന്നെയാണ്. എന്ത് കൊണ്ടെന്ന് നിങ്ങൾക്കെല്ലാർക്കും അറിയാലോ... വാർഷിക പരീക്ഷകൾ പോലും നടത്താതെ നമുക്കെല്ലാം അവധി നൽകിയത് എന്തിനാണ് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ... ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന് പകർച്ചവ്യാധി കാരണമാണ്. മനുഷ്യരിൽ നിന്നും പകർന്നു ലോകം മുഴുവൻ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് എന്ന് രോഗകാരി. ഇത് ഒരു പകർച്ച വ്യാധി ആണെന്ന് പറഞ്ഞല്ലോ അതിനാൽ വ്യക്തിശുചിതവുമായി ഇതിന് വളരെ അധികം ബന്ധമുണ്ട്. നമ്മുടെ കൈകളിൽ കൂടിയാണ് ഇത് പകരുന്നത് എന്ന് പറഞ്ഞാൽ കൂട്ടുകാർ അത്ഭുതപ്പെടേണ്ട. സത്യമാണ് എങ്ങനെയാന്നെന്ന് പറഞ്ഞാൽ.. നമ്മൾ പലസ്ഥലങ്ങളിലും യാത്ര ചെയ്യുന്നവരാണ് അതിനാൽ തന്നെ നമ്മൾ ഒരുപാട് സ്ഥലങ്ങളിൽ തൊടാറുണ്ട്. അങ്ങനെ വൈറസ് നമ്മുടെ കൈകളിൽ പ്രവേശിക്കുന്നു.നാം ആ കൈകൾ ഉപയോഗിച്ച നമ്മുടെ മൂക്കും വായും തൊടുന്നത് വഴി അത് ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് തടയാൻ പ്രധാനമായി രണ്ടു കാര്യങ്ങൾ നമുക്കെല്ലാവർക്കും ചെയ്യാം. കൈകൾ നന്നായി സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകാം, രണ്ടാമതായി പുറത്തുപോവുമ്പോൾ മാസ്ക് ഉപയോഗിക്കാം. കുട്ടികളായ നമ്മൾ പ്രധാനമായും കളിക്കാൻ പുറത്തൊന്നും പോവാതെ വീടിനകത്തു തന്നെ ഇരിക്കാം. കുട്ടികൾ ക്കും പ്രായമായവർക്കും ആണ് ഇത് പ്രധാനമായും പകരുന്നത്. കാരണം അവർക്ക് പ്രധിരോധശേഷി കുറവാണ്. അതുകൊണ്ട്തന്നെ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിച്ചു കൊണ്ട് നമ്മടെ അപ്പൂപ്പനോടും അമ്മൂമയോടും കളിച്ചു കൊണ്ട് ഈ അവധി കാലം ചിലവഴിക്കാം.... നമ്മുടെ വീട്ടിൽ നിന്ന് തുടങ്ങി നമ്മുടെ രാജ്യത്തെ അടക്കം നമ്മുടെ ലോകത്തെ തന്നെ നമുക്ക് രക്ഷിക്കാം.. വ്യക്തിശുചിത്വത്തിലൂടെ നമുക്ക് വഴികാട്ടിയാവാം വരും തലമുറയ്ക്ക്..........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം