ഉള്ളടക്കത്തിലേക്ക് പോവുക

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

02/06/2025

സ്കൂൾ (പ്രവേശനോത്സവം വർണാഭമായ അന്തരിക്ഷത്തിൽ പുതിയതായി ചേർന്ന കുരുന്നകളെയെല്ലാം അക്ഷര മുറ്റത്തേക്ക് കൈപിടിച്ച് ആനയിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ ഉദ്ഘാടാന ചടങ്ങ് നടന്നു. പിടിഎ പ്രസിഡൻ്റ് ഷിബുവിൻ്റെ അധ്യക്ഷതയിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് 7ാം വാർഡ് മെമ്പർ ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി അജിത,ശ്രീ വാസു,ശീ സന്ദീപ്,ശ്രീമതി ഷംസീറ അലി, (ശ്രീ അലിക്കുഞ്ഞി ഹാജി ,ശ്രീ നാരായണൻ പി,ശ്രീമതി നബീസത്ത് മിസരിയ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.സി.മനോജ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രത്യുഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പറവൂർ പാൽ സൊസൈറ്റി വക പേട വിതരണം ചെയ്തു.കുടാതെ ഉച്ചയ്ക്ക് പാൽ പായ‌സ വിതരണവും ഉണ്ടായിരുന്നു. നവാഗതർ,എൽ.കെ.ജി,യു.കെ.ജി ഒന്നാംതരം എന്നി വിദ്യർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി.

സമഗ്ര ഗുണമേന്മ പദ്ധതി

നല്ല പാഠം നല്ല മനുഷ്യനാവുക " എന്ന മുഖവുരയോടെ ജൂൺ 2 മുതൽ 13 വരെ കുട്ടികളിലെ ശാരീരികവും മാനസികവും ആയ വളർച്ചയും ആരോഗ്യവും ഉറപ്പിക്കുന്നതിനുള്ള ക്ലാസുകൾ നടന്നു. ഇതിലുപരി സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ കുട്ടികൾ മുറുകെ പിടിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ക്ലാസ്സുകളും ഇതിൽ ഉൾപ്പെട്ടു . കുട്ടികളെ ആരോഗ്യവാന്മാരും മൂല്യബോധമുള്ളവരും ആക്കുക എന്ന ലക്ഷ്യം ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെടും എന്നതിൽ സംശയമില്ല .അത്തരത്തിൽ മേഖലകൾ തിരിച്ചാണ് ഓരോ ക്ലാസും ചുറ്റുപാടുകളിൽ പതിഞ്ഞിരിക്കുന്ന വിപത്തുകൾ തിരിച്ചറിയാനും തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും സധൈര്യം പിന്മാറാനും പരസ്പര സഹകരണവും ബഹുമാനവും സൂക്ഷിച്ചു് ഒരു നല്ല ഭാവിക് വേണ്ടി പ്രവർത്തിക്കാനും ഉതകുന്നതായിരുന്നു ഓരോ ക്ലാസിനും വേണ്ടി അധ്യാപകർ തയ്യാറാക്കിയ മൊഡ്യൂളുകൾ . ഓരോ കുട്ടിയിലൂടെ, ഓരോ വ്യക്തിയിലൂടെ ഒരു രാജ്യം തന്നെ എങ്ങിനെ നന്നാക്കാം എന്നതായിരുന്നു ഇതിലെ ലക്ഷ്യവും സന്ദേശവും .

ജൂൺ 3:- പൊതുകാര്യങ്ങൾ, മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ

ഫ്ലാഷ് മോബ് ആസ്വദിച്ചതിന് ശേഷം ക്ലാസ്സ് ടീച്ചറുമായി കുട്ടികൾ സംവദിച്ചു .വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ലഹരിയിൽ വിപത്ത് , അതിനെതിരെയുള്ള പോരാട്ടം, നിയമനടപടികൾ ഇവയെല്ലാം കുട്ടികൾ കൃത്യമായി ഉൾക്കൊണ്ടു . ക്ലാസുകൾ തോറും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു,

ജൂൺ 4: റോഡ് നിയമങ്ങൾ , സുരക്ഷ

കുട്ടികളുടെ മുന്നറിവുകൾ പരിശോധിച്ച് ഐ സി ടി  സഹായത്തോടെ ട്രാഫിക് സിഗ്നലുകൾ കാണിച്ചു കൊടുത്തു . ട്രഫിക് ബോധവത്കരണ അനിമേഷൻ വീഡിയോ കാണിച്ചു . തുടർന്ന് അധ്യാപകരുമായി കുട്ടികൾ സംവദിച്ചു . ഇതിൽ നിന്നും റോഡ് നിയമങ്ങൾ ലൈസൻസിന്റെ പ്രാധാന്യം അമിതവേഗ നിയന്ത്രണം ലൈസൻസില്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷാ നടപടികൾ ഇവയെ കുറിച്ചും കുട്ടികൾ ബോധവാൻമാരായി എന്ന് അധ്യാപകർ ഉറപ്പ് വരുത്തി.

ജൂൺ 5 :വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം

സമയം: 2 മണിമുതൽ 3 വരെ.

ചുമതല

സുഗേഷ്.കെ.വി (സീഡ് കോ-ഓർഡിനേറ്റർ)

അഷ്‌റഫ് പെടേന (നല്ലപാഠം കോ-ഓർഡിനേറ്റർ)

പരിസ്ഥിതി ദിനത്തോടനുബന്ധമായാണ് ക്ലാസ്സുകൾ നടത്തിയത് . എല്ലാ ഡിവിഷനുകളിലും അനിമേഷൻ വീഡിയോ, കൊതുക് പരത്തുന്ന രോഗങ്ങളുടെ സ്ലൈഡ് പ്രദർശനം,സൗന്ദര്യ വൽക്കരണ ഭാഗമായി ചെടിനടൽ, പരിസര ശുചിത്വത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് - ക്ലാസ്സുകൾ തോറും ബോധവത്കരണം എന്നീ പ്രവർത്തനങ്ങൾ നടന്നു, ക്ലാസ്സ് തല ചർച്ചകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായി.