സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ 2025
ദൃശ്യരൂപം
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
2025 സെപ്റ്റംബർ 24 വ്യാഴാഴ്ച കുളത്തുപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് വിദ്യാർത്ഥിയായ ഗോകുൽ K S സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. അൽത്താഫ്, ഗോപു എന്നീ വിദ്യാർത്ഥികൾ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട ക്വിസ് സംഘടിപ്പിച്ചു . 2023-26 ബാച്ച് വിദ്യാർത്ഥിയായ അഞ്ജയ് A സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ശ്യാം മോഹൻ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു നടന്ന ജില്ലാതല poster competition ൽ രണ്ടാം സ്ഥാനം നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അഞ്ജയ് യെ അനുമോദിച്ചു.സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ ബി ആശംസകൾ അറിയിച്ചു.

