"പൊന്നമ്പിളി" എന്ന ശാസ്ത്രനാടകം ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ഗ്രേഡും കരസ്ഥമാക്കി.ശ്രീ മനോജ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ശാസ്ത്ര നാടകം ഒട്ടേറെ തലങ്ങളിൽ പ്രശംസ പിടിച്ച്പറ്റി.ഉത്തര എം എന്ന വിദ്യാർത്ഥിനിക്ക് സബ് ജില്ലയിലും ജില്ലയിലും മികച്ച നടിക്കുള്ള അംഗീകാരം ലഭിക്കുകയുണ്ടായി. സബ്ജില്ലാ സയൻസ് മേളയിൽ ഓവറോൾ കിരീടം നേടിയെടുത്തു. ഹാദിയ മറിയം,നിവ പൗർണ എന്നീ വിദ്യാർത്ഥിനികളുടെ സയൻസ് മോഡൽ ജില്ലയിൽ A ഗ്രേഡ് നേടി.