യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/യാത്രാമൊഴി
യാത്രാമൊഴി
ഇന്നേക്ക് എത്ര നാളായി ഞാനീ കടൽകരയിൽ,നാലോ,അഞ്ചോ ഓർമ്മയില്ല! തിരകളെണ്ണിയെനിയും എനിയും എത്രനാൾ അറിയില്ല ഒന്നുമറിയില്ല.കണക്കുകൂട്ടലുകളിൽ പണ്ടേ മണ്ട കുറവായിരുന്നു.അതായിരിക്കാം എന്റെ ജീവതം കൂട്ടിയിട്ടും കുറച്ചിട്ടും ശരിയാകാത്തത്.ആരാ ശരി! ഈ ലോകത്ത് ആരും ശരിയല്ല. സ്വന്തം മകളെ മനസ്സിലാക്കാത്ത അച്ഛനും അമ്മയും,എന്നും സന്തോഷിപ്പിക്കാൻ മാത്രം ശ്രമിച്ച കൂട്ടുകാർ,ആരോടും എനിക്ക് ഇത്തിരി വിദ്വേഷമില്ല.ഞാൻ തന്നെയാ എല്ലാത്തിനും കാരണം.....അങങ്ങനെ ഞാനെന്റെ മനസ്സിനെ പഠിപ്പിച്ചു.വീടിവിട്ടിറങ്ങിയിട്ട് ഇത്രയും ദിവസമായിട്ടും എന്നെ ആരും അന്വേഷിച്ചിട്ടുണ്ടാവില്ലേ?ആരന്വേഷിക്കാൻ അന്വേഷിക്കണ്ട ആരുമന്വേഷിക്കണ്ട. ഉപ്പ് മണക്കുന്ന കടൽ കാറ്റുമെല്ലെ ഓർമ്മകളിൽ നിന്ന് വിളിച്ചുണർത്തി.കടൽക്കാക്കകളുടെ കലമ്പലുകൾ. കണ്ണുകൾ താനേ അടഞ്ഞു. ഉറക്കച്ചടവിൽ കടൽ മാത്രം കണ്ണിൽ നിറഞ്ഞു. കടൽ മോഷ്ടിച്ച ജീവനുകളും കടലിനെ മോഹിച്ച ജന്മങ്ങളും ഏറെ കുറേ കണ്ടു കഴിഞ്ഞു.ഒാരോന്നാലോചിച്ച് ഉറകത്തിലേക്ക് വീണു. ഉറക്കത്തിലെപ്പോഴോ ഞാൻ കരയുന്നുണ്ടായിരുന്നു.അല്ല അലറുന്നുണ്ടായിരുന്നു.ദാഹിച്ച തൊണ്ടയും ഒട്ടിയ വയറും ഇടയ്ക്കിടെ തട്ടി വിളിക്കുന്നുണ്ടായിരുന്നു.തിരിഞ്ഞും മറിഞ്ഞും കിടന്നു. കടൽ കാക്കകളുടെ കലമ്പൽ കേട്ടാണ് കണ്ണ് വലലിച്ച് തുറന്നത്!അവർക്കെന്തോ കിട്ടികാണണം.ലോകത്തിലെ മുഴുവൻ കടൽകാക്കകളും തന്റെ നേർക്ക് വരുന്നതുപോലെ തോന്നി. കടലിരമ്പിക്കൊണ്ടിരുന്നു.അടുത്തടുത്തേക്ക് ഓടി വന്നു.വായ തുറന്നപവെച്ച് കുറെ വെള്ളം കുടിച്ചു.ഇനിയൊരുറക്കത്തിനായി മണലിൽ തല ചായ്ച്ചു.കടൽ വന്ന് വിളിക്കുന്നു.പോകാം....മറ്റൊരു ലോകത്തിലേക്ക് മറ്റൊരു ജന്മത്തിലേക്ക്.........
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ