സാന്ത്വന സന്ദേശ യാത്ര

എസ് പി സി കുട്ടികളെ ഉൾക്കൊള്ളിച്ച് പാലിയേറ്റീവ് കെയറിന് വേണ്ടി  നടത്തിയ സാന്ത്വന സന്ദേശ യാത്ര

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം 23/9/25,24/9/25 തീയതികളിലായി നടന്നു

ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു . എച്ച് എം  ശ്രീ റഹ്മത്ത് ചാലിൽ , പി ടി എ പ്രസിഡൻ്റ്    ശ്രീ സിജിൻ കുമാർ, പ്രിൻസിപ്പൽ ശ്രീ നൗഷാദ് സർ  എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .കലോത്സവം കൺവീനർ ശ്രീമതി മീര ടീച്ചറിൻ്റെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകരും ചേർന്ന് കലോത്സവം ഭംഗിയാക്കി .

സ്കൂൾ കായികമേള

11/9/ 25 ,12/9/ 25  തീയതികളിലായി സ്കൂൾ കായികമേള നടത്തി . ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ്  ശ്രീ സിജിൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു .ഷോർട് പുട് ,ജാവലിൻ ത്രോ ,ഹാമ്മർ ത്രോ,  100 മീറ്റർ ,200 മീറ്റർ ,400 മീറ്റർ  ,ഹൈ ജമ്പ്  തുടങ്ങി വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കായികാദ്ധ്യാപിക ശ്രീമതി സിന്ധു  ടീച്ചർ നേതൃത്വം നൽകി .എല്ലാ അദ്ധ്യാപകരും ചേർന്ന് കായികമേള ഭംഗിയാക്കി .

ഹിന്ദി  ദിനാചരണം

ഹിന്ദി  ദിനാചരണം ശ്രീമതി ഷൈജ ടീച്ചറിൻറെ നേതൃത്വത്തിൽ കുട്ടികൾ ഹിന്ദി ഭാഷയിൽ  

സ്കൂൾ അസംബ്ലി നടത്തി .  പോസ്റ്റർ പ്രദർശനം നടത്തി .

സംസ്കൃത ദിനാചരണം എക്സിബിഷൻ

രേവതി ടീച്ചറിന്റെ നേതൃത്വത്തിൽ

സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സംസ്കൃതം ഭാഷയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .തുടർന്ന്  സംസ്കൃത ദിനാചരണം എക്സിബിഷൻ നടത്തി

ബൾബ് നിർമാണവും റിപ്പയറിങ്ങും -സ്ട്രീം ഹബ്

നോർത്ത് പറവൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 7,8 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ആയി നോർത്ത് പറവൂർ സബ്ജില്ലയിലെ സ്ട്രീം ഹബ്  ആയ ജി വിഎച്ച്  എസ് എസ് കൈതാരം  ത്ത് വെച്ചു 30 കുട്ടികൾക്ക് ആയി ബൾബ് നിർമാണവും റിപ്പയറിങ്ങിനേയും കുറിച്ച് ഒരു ശില്പശാല 1/9/2025 ന് നടന്നു. പ്രസ്തുത ശില്പശാലയിൽ GVHSS കൈതാരം  ഹെഡ്മിസ്ട്രെസ് റഹ്മത്ത് ടീച്ചർ സ്വാഗതം പറഞ്ഞു. സ്ട്രീം എക്സ് പെർട്  ആയ ഐശ്വര്യ, സുഗത് എന്നിവരുടെ നേതൃത്വത്തിൽ ബൾബുകൾ നിർമ്മിക്കുന്നതിനെ കുറിച്ചും കേടായ ബൾബുകൾ എങ്ങിനെ നന്നാക്കാൻ പറ്റുമെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സ്‌ ഉച്ചക്ക് 12:30 യ്ക്ക് അവസാനിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ ബൾബ് നിർമാണത്തിൽ പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. നോർത്ത് പറവൂർ ബിആർസിയിലെ ട്രെയിനറും സിആർസിസി യും സന്നിഹിതരായിരുന്നു.

 


യുറീക്കാ വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുറീക്ക വിജ്ഞാന സമിതിയും ഒരുക്കിയ യുറീക്കാ വിജ്ഞാനോത്സവം

യൂ പി  തലം നടത്തി,,പരിപാടി ബഹുമാനപ്പെട്ട H M ശ്രീമതി റഹ്മത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു


എൻ എം എം എസ്  ഉദ്ഘാടനം

എൻ എം എം എസ്  ഉദ്ഘാടനം ട്രീസ ടീച്ചർ നിർവഹിച്ചു, ഹരീഷ്  സർ  ,മറ്റു അധ്യാപകർ പരിശീലനം നൽകിവരുന്നു

എസ് പി സി ക്യാമ്പ്

എസ് പി സി ക്യാമ്പിൽ കുട്ടികൾക്കു  ബോധവത്കരണ ക്ലാസ് -  ബഹുമാനപ്പെട്ട  ആഷ്ലി പ്രിവൻ്റീവ് ഓഫീസർ, വരാപ്പുഴറേഞ്ച്  നയിച്ചു

സൈബർ ബോധവത്കരണ ക്ലാസ്  തൽഹത്  സർ നയിച്ചു

ഓണാഘോഷം

എച്ച് എം റഹ്മത് ചാലിൽ,പി ടി എ പ്രസിഡന്റ് സിജിൻകുമാർ ,എസ് എം സി ചെയർമാൻ പ്രദീപ് സർ ,മുൻ എച്ച് എം റുബി ടീച്ചർ എന്നിവർ ചേർന്നു നിലവിളക്കു കൊളുത്തി  ഓണനാഘോഷ ഉത്ഘാടനം നിർവഹിച്ചു .തുടർന്ന് വിവിധ കലാപരിപാടികളോടെ സമുചിതമായി ഓണം ആഘോഷിച്ചു .മാവേലി കുട്ടികളെ കാണാനെത്തി .കസേരകളി, കൈകൊട്ടിക്കളി ,വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി .കുട്ടികൾ പൂക്കളങ്ങൾ ഇടുകയും ഓണപ്പാട്ടുകൾ പാടുകയും ചെയ്തു .കുട്ടികൾക്കായി വിപുലമായ ഓണസദ്യ ഒരുക്കി.



സ്കൂൾ ശാസ്ത്രമേള

സ്കൂൾ ശാസ്ത്രമേള ബഹുമാനപ്പെട്ട H M ശ്രീമതി റഹ്മത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു,പി ടി എ പ്രസിഡന്റ് ശ്രീ സിജിൻകുമാർ കുട്ടികൾക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകി,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾഎന്നിവ നടത്തി കുട്ടികൾ ഭാരതാംബ ,സൈനികർ ,സ്വതന്ത്ര സമര സേനാനികൾ എന്നിവരുടെ വേഷങ്ങൾ  ധരിച്ചു,കുട്ടികൾ സ്വതന്ത്ര ദിന പോസ്റ്റർ  ഉണ്ടാക്കി


സ്വാതന്ത്ര്യ ദിനദിന ക്വിസ് മത്സരം

സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾ

 
സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾ
 


ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ യുദ്ധത്തിനെതിരായ പോസ്റ്റർ പ്രദര്ശനം

സോണിയ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ യുദ്ധത്തിനെതിരായ പോസ്റ്റർ പ്രദര്ശനം നടത്തി .യുദ്ധം മൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു സംവാദവും നടത്തി .

ഹ്യൂമൻ മൊറൽസ്

സോണിയ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയഅസംബ്ളി. അസംബ്ളിയിൽ ഹ്യൂമൻ മൊറൽസ് പോസ്റ്റർ പ്രദര്ശനം നടത്തി .

ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾ

 
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്തിയപോസ്റ്റർ പ്രദർശനം
 
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾ





ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാ

 
ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാല


ഏകദിന ശില്പശാല 4,5 സെഷൻ രണ്ടാം ബാച്ച് ജിവിഎച്ച്എസ് എസ് കൈതാരം സ്കൂളിൽ വെച്ച് രാവിലെ 10 മുതൽ 3.30 വരെ നടന്നു. വിവിധ സ്കൂളുകളിൽ നിന്ന് 20 വിദ്യാർത്ഥികൾ പങ്കെടുത്തു.ക്രാഫ്റ്റ്& ടൂൾസ്,ഐഡിയേഷൻ എന്നീ വിഷയങ്ങളിൽ രണ്ടാം ബാച്ച് ക്ലാസ്സുകൾ ആണ് നടന്നത്.

രാവിലെ ക്രാഫ്റ്റ് ഏരിയ പരിചയപ്പെടുത്തി,പേപ്പർ  ഗ്ലൈഡർ  വ്യക്തിഗതമായി നിർമ്മിച്ചു.ഓരോ കുട്ടികളുടെയും ഭാവനയക്ക് അനുസരിച്ചു നിർമാണം നടന്നു. കൂടാതെ വി ർ പരിചയപ്പെടുത്തി. എല്ലാവരും വളരെയധികം ഉത്സാഹത്തോടെയാണ്  വെർച്യുൽ റിയാലിറ്റി വ്യൂവർ  ഉപയോഗിച്ചത്. ഉച്ചയ്ക്ക് ശേഷം വ്യക്തിഗതമായും, സാമൂഹികമായും നില നിൽക്കുന്ന പ്രശ്നങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്തു, അവയ്ക്ക് ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി അവതരിപ്പിച്ചു. 5 സെഷനുകളിലായി നടന്ന ലിറ്റിൽ  പരിശീലനം പൂർത്തിയായി.താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അനുവാദത്തോടെ കുസാറ്റ് ട്രെയിനറോടൊപ്പം  ഹബ് മുറിയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നു അറിയിച്ചു.

     കുസാറ്റ് ട്രൈനെർ  ഐശ്വര്യ മേനോൻ ക്ലാസുകൾ നയിച്ചു. ഇനിയും വരുന്ന പരിശീലനങ്ങളിൽ പങ്കെടുക്കണമെന്ന് ട്രൈനെർ   ഓർമിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസ്സുകളിൽ ലഭിക്കേണ്ട നേരനുഭവങ്ങൾ ക്ലാസ്സുകളിൽ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.സ്ട്രീം ഹബ് ചാർജുള്ള ബിബി എം ബോസ് ടീച്ചർ ക്ലാസ്സ്‌ സന്ദർശിച്ചു.സി.ആർ.സി.സി. സുസ്മിത ടീച്ചർ പങ്കെടുത്തു.


എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം

 
ചിറ്റിലപ്പിളളി ഫൗണ്ടേഷൻ്റെ സഹായത്തോടെ നവീകരിച്ച കൈതാരം സ്കൂളിലെ എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം

ചിറ്റിലപ്പിളളി ഫൗണ്ടേഷൻ്റെ സഹായത്തോടെ നവീകരിച്ച കൈതാരം സ്കൂളിലെ എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം



മികച്ച വിജയം

 
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നടത്തിയ ചടങ്ങിൽ മികച്ച വിജയം നേടിയതിന് കിട്ടിയ ആദരവ് ശ്രീമതി ബിന്ദു എം എസ് ഏറ്റ് വാങ്ങി.ശ്രീ ബിജു പഴമ്പിള്ളി പുരസ്കാരം നൽകി . കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ എസ് ഷാജി,ഡോക്ടർ പി സരിൻ സമീപം

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നടത്തിയ ചടങ്ങിൽ.മികച്ച വിജയം നേടിയതിന്.ശ്രീ ബിജു പഴമ്പിള്ളി പുരസ്കാരം നൽകി .ശ്രീമതി ബിന്ദു എം എസ് ഏറ്റ് വാങ്ങി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്   പ്രസിഡൻ്റ് ശ്രീ കെ എസ് ഷാജി സമീപം . മുഖ്യാഥിതി ഡോക്ടർ പി സരിൻ ആയിരുന്നു .



ബഷീർ ദിനം

ബഷീർ ദിനം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞു . ബഷീർ കൃതികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.

 
ബഷീർ ദിനം
 
ബഷീർ ദിനം2


ഒരു പച്ചക്കറി തോട്ടം

 
പച്ചക്കറികൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതിനു വേണ്ടി സ്ക്കൂളിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ആദ്യ പടിയായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പച്ചക്കറി തൈകൾ നട്ടു. കുട്ടികൾ ഉത്സാഹപൂർവ്വം തൈകളുടെ പരിചരണം ഏറ്റെടുത്തു.
 
പച്ചക്കറി_തോട്ടം

പച്ചക്കറികൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതിനു വേണ്ടി സ്ക്കൂളിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ആദ്യ പടിയായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പച്ചക്കറി തൈകൾ നട്ടു. കുട്ടികൾ ഉത്സാഹപൂർവ്വം തൈകളുടെ പരിചരണം ഏറ്റെടുത്തു.

[1]

പരിസ്ഥിതി ദിനാചരണം

കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ജെൻസി തോമസ് ഉദ്ഘാടനം ചെയ്തു.

 
പരിസ്ഥിതി_ദിനാചരണം




പട്ടം പറത്തൽ

നാലാം ക്ലാസിലെ മലയാളം ഒന്നാം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനം .പട്ടം പറത്തൽ .


പട്ടൂസും ...... കുട്ട്യോളും

 
നാലാം ക്ലാസിലെ മലയാളം ഒന്നാം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനം .പട്ടം പറത്തൽ .






ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം


പ്രവേശനോത്സവം

  കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഒന്നാം ക്ലാസിൽ ആദ്യ അഡ്മിഷൻ എടുത്ത മാസ്റ്റർ വി കെ ശിവനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ പി എസ് സിജിൻ കുമാർ അധ്യക്ഷനായി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് ഷാജി കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഒന്നാം ക്ലാസിൽ ആദ്യ അഡ്മിഷൻ എടുത്ത മാസ്റ്റർ വി കെ ശിവനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ പി എസ് സിജിൻ കുമാർ അധ്യക്ഷനായി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് ഷാജി


ബ്ലോക്ക് മെമ്പർ ശ്രീമതി ജെൻസി തോമസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു നാരായണൻകുട്ടി,പ്രിൻസിപ്പൽ ശ്രീ പി ജി നൗഷാദ്, ഹെഡ്മിസ്ട്രസ് റാണി മേരി മാതാ പി, എസ്.എം.സി ചെയർമാൻ ശ്രീ പി എൻ പ്രദീപ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി യുഎസ് ഹിമ, എസ് പി സി പി ടി എ പ്രസിഡൻറ് ശ്രീ വിഎസ് പ്രജീഷ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ സി ആർ ബാബു, ശ്രീ എൻ ബി സോമൻ, ഡോ കെ എസ് ഹരിഹരൻ ,കുമാരി ശ്രേയ വിനോദ് , എന്നിവർ സംസാരിച്ചു. എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും കൈതാരം റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ആദരിച്ചു.

Home2025-26
  Archive     2022-23   2023-24   2024-25   2025-26  
  1. തലക്കെട്ടാകാനുള്ള എഴുത്ത്