അവനവൻ നൽകുന്നതാണ് ഓരോരുത്തരുടെയും വില.
പക്ഷേ അസ്വാഭാവിക വേഷം ധരിച്ച് അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും
സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. .
മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്.
എത്ര വലുതാകാൻ കഴിയും എന്നത് പോലെ പ്രധാനമാണ് എത്ര ചെറുതാകാൻ കഴിയും എന്നതും.