ഗവ എച്ച് എസ് എസ് പട്ടിക്കാട്/2025-26
ദൃശ്യരൂപം
GHSS PATTIKKADന്റെ ഗണിത ക്ലബ്ബിന്റെ ആദ്യ യോഗം July 11നു ചേരുകയുണ്ടായി. UP- HS ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഓരോ വിഭാഗത്തിലേയും ഓരോ ക്ലാസ്സ് കളിൽ നിന്നും ക്ലബ്ബിലേക്കു താല്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളിൽ നിന്ന് ലീഡർമാരെയും തെരഞ്ഞെടുക്കുകയുണ്ടായി. ഗണിത ക്ലബിന്റെ ആവശ്യകതയെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും അതിനായി ചെയ്യേണ്ട പ്രവർത്തനങ്ങളെ പ്പറ്റിയും അധ്യാപകർ സംസാരിച്ചു. ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ചു ചെയ്യേണ്ട കാര്യപരിപാടികളെക്കുറിച്ച് വിശദമായ ചർച്ചക്ക് ശേഷം യോഗം അവസാനിപ്പിച്ചു.
