ഇക്കോക്ലബ് രൂപീകരണം

ജൂൺ രണ്ടാം തിയതി ഇക്കോ ക്ലബ് രൂപീകരണം നടന്നു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. സിന്ധു ക്ലബ് ഉദ്‌ഘാടനം നടത്തി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അദിതി എം ലിജിനെ ക്ലബിന്റെ സ്റ്റുഡന്റ് കൺവീനർ ആയി തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതിദിന പരിപാടികളുടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

പരിസ്ഥിതിദിനാചരണം

ജൂൺ 5 പരിസ്ഥിതിദിനാചരണം .....ഹരിത സൗഹൃദവുമായി ഇമ്മാക്കുലേറ്റ്... പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും ചെടികളും വിത്തുകളും പരസ്പരം കൈമാറി. പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കുവെച്ചു കൊണ്ട് ബോധവത്കരണ റാലി നടനടത്തപ്പെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ക്വിസ് മാസ്റ്റർ ശ്രീ. വൈശാഖിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . മാരാരിക്കുളം തെക്കു പഞ്ചായത്തിലെ മികച്ച യുവ കർഷകനായ ശ്രീ. ജോസി തൈയ്യിലിനെ ആദരിച്ചു. സ്ക്കൂൾ മാനേജർ സി. ലിസി റോസ് , ഹെഡ്മിസ്ട്രസ് സി. ഷിജി ജോസ് , ഡാനി ജേക്കബ്, ജോസഫ് പി.എൽ , നല്ല പാഠം കോർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ എന്നിവർ നേതൃത്വം നല്കി.

ഡ്രൈ ഡേ ആചരണം

മഴക്കാല രോഗങ്ങളും, ഡെങ്കിപ്പനിയും വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ഇത്തരം രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഡ്രൈ ഡേ ആചരണം നടത്തി. ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഈ പ്രവർത്തനം തുടരുവാനും തീരുമാനിച്ചു. വീടുകളിലും ഡ്രൈ ഡേ ആചരണം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ളാസുകളും നടത്തി. ഓരോ ക്ലാസും പ്രത്യേക പ്ലോട്ട് സെലക്ട് ചെയ്താണ് ഡ്രൈ ഡേ ആചരണം നടത്തുന്നത്.

ജൈവ പച്ചക്കറി വിളവെടുപ്പ്

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇക്കോക്ലബും, സ്‌കൗട്ട് , ഗൈഡ് അംഗങ്ങളും സംയുകതമായി വിളവെടുപ്പ് നടത്തി. ഈ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകുകയും ചെയ്തു.