വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/സയൻസ് ക്ലബ്ബ്-17
സയൻസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവൃത്തിക്കുന്നു. ഉപജില്ല , റവന്യൂ ശാസ്ത്രമേളയിൽ സയൻസ് ക്ലബ്ബ് അതിമനോഹരമായ പങ്കു വഹിക്കാറുണ്ട്. ദിനാചരണങ്ങൾ തനത് പ്രാധാന്യത്തോടെ നടത്തി വരുന്നു. ലോകപരിസ്ഥിതി ദിനം - പരിസ്ഥിതിയെ സംരക്ഷിക്കുവാൻ വേണ്ടി ബോധവത്‌കരണ ക്ലാസുകൾ സംഘടിപ്പിച്ചു.മരം നട്ടു കൊണ്ട് മാതൃകയാക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം.പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധദിനം - ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കൽ മത്സരം, ബോധവത്‌കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നു.അതിനു വേണ്ടി കൃഷി ഭവനിൽ നിന്നും ലഭ്യമാകുന്ന വിത്ത് കുട്ടികൾക്ക് നൽകി വരുന്നു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയ്ക്ക് പ്രദാനം നൽകികൊണ്ട് ശുചിത്വസേന രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
ശാസ്ത്രമേളകളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നു.
ശാസ്ത്ര പ്രോജക്ടുകളുടെ അവതരണം ക്ലാസ്സുകളിൽ നടത്തുന്നതിലൂടെ കുട്ടികൾക്ക് ശാസ്ത്ര വിഷയം കൂടുതൽ ഇഷ്ടമുള്ളതാകുന്നു.
ശാസ്ത്ര ക്ലാസുകളിൽ പരീക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നു. തന്മൂലം പിന്നാക്കക്കാർക്ക് പോലും ശാസ്ത്രം എന്ന വിഷയം വളരെ എളുപ്പമാകുന്നു.
ആഴ്‌ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുന്നു.