ജി.എച്ച്.എസ്.എസ്. ചവറ/സയൻസ് ക്ലബ്ബ്/2025-26

ജൂലൈ 21 ചാന്ദ്രദിനം

 

ചാന്ദ്രദിനമായ ജൂലൈ 21ന് GHSS ചവറയിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) മഹത്തായ നേട്ടമായ ചാന്ദ്രയാൻ പദ്ധതിയോടുള്ളആദരസൂചകം ആയിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്പെഷ്യൽ അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. UP വിഭാഗം  വിദ്യാർത്ഥികൾ  മനോഹരമായ  ചാന്ദ്രദിനഗാനം ആലപിച്ചു. എട്ടാം  ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അൻഫൽ  ചാന്ദ്രദിന പ്രതിജ്ഞ എടുത്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രശ്മിക R എപിജെ അബ്ദുൽ കലാമിൻ്റെ സന്ദേശം ചിന്താവിഷയമായി അവതരിപ്പിച്ചു, ബഹിരാകാശം മനുഷ്യന് സാധ്യതകളുടെ കടൽ ആണെന്ന്  ഓർമിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി  ഫാത്തിമ ചാന്ദ്രദിനത്തിന്റെ  പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ആയ ആനന്ദ് ജോൽസില ടീച്ചർ വിദ്യാർത്ഥികളിൽ  ശാസ്ത്രതാത്പര്യവും ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യയുടെ നേട്ടങ്ങളും  അഭിമാനം ഉണർത്തുന്നതാണെന്ന്  അഭിപ്രായപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ നീലാംസ്ട്രോങ്ങിനെ അവതരിപ്പിച്ചത് നവ്യാനുഭവമായി. ക്വിസ് മത്സരവും, പോസ്റ്റർ പ്രദർശനവും, മോഡൽ പ്രദർശനവും നടന്നത് കുട്ടികളുടെ ശാസ്ത്രപരമായ അറിവും സൃഷ്ടികൾ ഉണ്ടാക്കാനുള്ള കഴിവും തെളിയിച്ചു. ക്വിസ്, പോസ്റ്റർ, മോഡൽ മത്സരത്തിലെ വിജയികൾക്കായി പുരസ്കാര വിതരണം നടന്നു.ദേശീയഗാനം ആലപിച്ചുകൊണ്ട്  പരിപാടിക്ക് സമാപനം കുറിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഇശൽ സമീനാണ് ചാന്ദ്രദിന അസംബ്ലിക്ക് അവതാരക ആയത് . ചാന്ദ്രദിനം വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടുള്ള താല്പര്യവും  ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങൾക്കുള്ള അഭിമാനവും വളർത്താൻ വലിയ വേദിയായി. സയൻസ് ക്ലബ്ബ് കൺവീനറായ Dr. ഷാഖില S S ടീച്ചറിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്

 





Home2025-26
  Archive     2022-23   2023-24   2024-25   2025-26