ഓണം

ഓണക്കാലം വന്നല്ലോ
ഓണത്തപ്പനെ വരവേൽക്കാൻ
ഓണസ്സദ്യയൊരുക്കീടാം
ഓണക്കോടിയണിഞ്ഞീടാം

ഓണപ്പൂക്കൾ പറിക്കാലോ
ഓണക്കളികൾ കളിക്കാലോ
ഓണപ്പാട്ടുകൾ പാടാലോ
ഊഞ്ഞാലാടി രസിക്കാലോ

ഓണനിലാവും കാണാലോ
പൂമണമെങ്ങും പരക്കൂലോ
ഓണത്തുമ്പികൾ വരുമല്ലോ
ഓണാശംസകൾ നേരാലോ

മാളവിക. പി.
4 A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത