സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/വിമുക്തി ക്ലബ്ബ്
കോർഡിനേറ്റർസ്
ശ്രീമതി വന്ദന കെ എ
ശ്രീമതി ഉഷസ് വി ഉണ്ണികൃഷ്ണൻ
2024-2025
- വിമുക്തി ക്ലബ് അംഗങ്ങൾ ലഹരിയുമായി ബന്ധപ്പെട്ട ഏതെങ്കിലും സാഹചര്യങ്ങൾ കാണുകയാണെങ്കിൽ അത് അറിയിക്കുന്നതിനുള്ള ബോധവൽക്കരണ മീറ്റിംഗ് നടത്തി.
- ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡ്രീം പ്രോജക്ടിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തുകയും ജീവിതമാണ് ലഹരി എന്ന ആശയം വിദ്യാർത്ഥികളിൽ ഉറപ്പുവരുത്താൻ സഹായകമാകുകയും ചെയ്തു.
- ഡ്രീം ഡോൺ ബോസ്കോ മണ്ണുത്തി മെമ്പേഴ്സ് വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.
- സ്കൂൾ പാർലമെന്റ് അംഗങ്ങളിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വിമുക്തി ക്ലബ് അംഗം അമൽ അജ്മൽ ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
- എച്ച്എസ്എസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
2025-2026
- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച '' നശാമുക്ത് ഭാരത് അഭിയാൻ '' പോസ്റ്റർ നിർമ്മാണ മത്സരത്തിൽ കാറ്റഗറി 1 വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ +1 വിദ്യാർത്ഥിയായ അഭിമലേക്ക് പി എസ് , ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നീരജ് ഒ ആർ എന്നിവർ കരസ്ഥമാക്കി.
ജൂൺ 26 ലഹരിവിരുദ്ധ പ്രവർത്തങ്ങൾ
- സ്റ്റിക്കിനോട്ടിൽ ലഹരിവിരുദ്ധ ആശയങ്ങൾ എഴുതി വിദ്യാർത്ഥികൾ നോട്ടീസ് ബോർഡിൽ ഉത്സാഹത്തോടെ പതിച്ചു
- ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലുക ഉണ്ടായി .
- ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അധ്യാപകരിലേക്ക് എത്തിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പരാതിപെട്ടിയുടെ ഉദ്ദേശ്യം വിദ്യാർത്ഥികളെ വീണ്ടും ബോധ്യപ്പെടുത്തി .