ജി.എച്ച്.എസ്.എസ് ഉപ്പള/ പ്രവേശനോത്സവം 2025
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്‌കൂൾ അസംബ്ലി ഹാളിൽ വെച്ച് നടന്നു. ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മുഴുവൻ അലങ്കരിക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ബാഗ്, പുസ്തകങ്ങൾ, കുട എന്നിവയടങ്ങുന്ന പഠനോപകരണ കിറ്റ് സൗജന്യമായി നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.

പ്രവേശനോത്സവം മംഗൽപാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപ്പേഴ്സൺ ശ്രീമതി. ഇർഫാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഗോൾഡൻ അബ്ദുൽ റഹ്മാൻ പരിപാടിയിൽ മുഖ്യാതിഥിയായി. സ്‌കൂൾ എസ്.എം.സി ചെയർമാൻ മുഹമ്മദ് ഉപ്പള ഗേറ്റ്, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.വിജയലക്ഷ്മി, സീനിയർ അസിസ്റ്റന്റ് സുജാത കെ, സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര എൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹസീന ടി ഖാദർ എന്നിവർ സംബന്ധിച്ചു.