ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
വായനാദിന അസംബ്ലി

വായനാദിനം-ജൂൺ 19

വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേകം അസംബ്ളി സംഘടിപ്പിച്ചു.അസംബ്ളിൽ വായനദിനപ്രതിജ്ഞ,പുസ്തകവണ്ടി,പ്രസംഗം എന്നിവ ഉൾപ്പെടുത്തിയിരുന്നു.യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

ബഷീർ ഓർമ്മദിനം-ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ ജൂലൈ 7-ന് സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾ വരച്ച ബഷീറിന്റെ ചിത്രങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീർ ഓർമ്മദിന ക്വിസ് എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു.

ജൂലൈ-11

വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവം സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ.ഡി.സുചിത്രൻ ഈ പരിപാടി ഉത്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ,പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.