ഉള്ളടക്കത്തിലേക്ക് പോവുക

എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  

ജൂൺ 3 മുതൽ 13 വരെ സർക്കാറിന്റെ  നിർദ്ദേശ പ്രകാരം വിവിധ വിഷയങ്ങളെ ആസ്പദമാക്കി (മയക്കുമരുന്ന്/ ലഹരി ഉപയോഗം/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ ട്രാഫിക് നിയമങ്ങൾ/ ശുചിത്വം / ആരോഗ്യം /വ്യായാമം ഡിജിറ്റൽ അച്ചടക്കം/ പൊതുമുതൽ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളുടെ സ്ഥാനമാക്കി (8.9.10 ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും 32 ഡിവിഷൻ) എസ് പി സി 46 സീനിയർ കേഡറ്റുകളുകൾ ബോധവൽക്കരണ ക്ലാസുകളും നൽകി.


ജൂൺ 26 ലഹരി വിരുദ്ധ ദിനം സന്ദേശവുമായി എസ് പി സി കേഡറ്റുകൾ

എസ് പി സി കേഡറ്റുകൾ ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡുകൾ പ്രദർശനം സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ  നടന്നു.






ഈ വർഷം വിദ്യാലയത്തിൽ അഡ്മിഷൻ തേടിയെത്തിയ  484 ഓളം കുട്ടികൾക്ക് എസ് പി സിയുടെ  നേതൃത്വത്തിൽ ആശംസ കാർഡ് വിതരണം ചെയ്തു.

ജൂലൈ 21 ചാന്ദ്രദിനം ഫോട്ടോ പ്രദർശനം  

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ "ഗഗാറിൻ  മുതൽ ശുഭാംശു  വരെ" ബഹിരാകാശയാത്രയു മായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം നടന്നു. അതുപോലെ ചന്ദ്രദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. 8,9,10 ക്ലാസുകളിലെ വിജയികൾക്ക് ഹെഡ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.